ഉറിയിൽ പാകിസ്താൻ വെടിവയ്പിന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ

ഉറി സെക്ടറിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാകിസ്താൻ നടത്തിയ വെടിവയ്പിന് ശക്തമായി മറുപടിയുമായി ഇന്ത്യ. ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ രണ്ട് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. പാക് അധിനിവേശ കശ്മീരിലെ ദേവ സെക്ടറിലാണ് ഇന്ത്യൻ സൈന്യം തിരിച്ചടി നടത്തിയത്. രണ്ട് സൈനികർ മരിച്ചതായി പാകിസ്താൻ സൈന്യം സ്ഥിരീകരിച്ചു.
ഇന്നലെ ഉറി സെക്ടറിൽ പാകിസ്താൻ സൈന്യം നടത്തിയ വെടിവയ്പിൽ ഒരു ജവാനും നഫീന എന്ന സ്ത്രീയും മരിച്ചിരുന്നു. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു പാകിസ്താൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്.
ആർട്ടിലിറി തോക്കുകൾ ഉപയോഗിച്ചായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണം. തണുപ്പിന്റെ മറവിൽ നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനാണ് പാകിസ്താൻ വെടിനിർത്തൽ കരാർ നിരന്തരം ലംഘിക്കുന്നതെന്ന് മുതിർന്ന ഇന്ത്യൻ കരസേന ഉദ്യോഗസ്ഥൻ പറഞ്ഞു. ഞായറാഴ്ച നൗ ഷേര സെക്ടറിലും പാകിസ്താൻ വെടി നിർത്തൽ കരാർ ലംഘിച്ചിരുന്നു.
uri, pakisthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here