Advertisement

നടന്നത് ഉറി മോഡല്‍ ആക്രമണം; മൂന്ന് ഭീകരേരയും വധിച്ചു

September 25, 2017
Google News 0 minutes Read
indian army

ജമ്മു കശ്മീരിലെ കാല്‍ഗേ മേഖലയില്‍ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരേരയും സൈന്യം വധിച്ചു.  ചാവേര്‍ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന്ഡി.ജി.പി എസ്.പി വൈദ് മാധ്യമങ്ങളോട് പറഞ്ഞു . ഒരു സൈനികനും നാട്ടുകാരായ മൂന്നുപേര്‍ക്കും ഏറ്റുമുട്ടലിനിടെ പരിക്കേറ്റിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിനാലാണ് വന്‍ ഭീകരാക്രണം നടത്താനുള്ള നീക്കം പരാജയപ്പെടുത്താന്‍ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഭീകരരെ വധിക്കാന്‍ കഴിഞ്ഞത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉറിക്ക് സമീപമുള്ള കല്‍ഗായ് പ്രദേശത്ത് തിരച്ചില്‍ നടത്തവെ ഭീകരര്‍ സൈന്യത്തെ ആക്രമിച്ചു. തുടര്‍ന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here