Advertisement

 കസാഖിസ്താന്‍ വിമാനാപകടം: ഒൻപത് പേര്‍ മരിച്ചു

December 27, 2019
Google News 2 minutes Read

കസാഖിസ്താനിലെ അൽമാട്ടിയിലുണ്ടായ വിമാനാപകടത്തിൽ ഒൻപത് മരണം. നൂറോളം പേർ സഞ്ചരിച്ച ബെക്ക് എയർ കമ്പനിയുടെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഒൻപത് പേർ മരിച്ചതായി കസാഖിസ്താൻ വ്യവസായ അടിസ്ഥാന സൗകര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ഇന്ന് രാവിലെ പ്രദേശിക സമയം 7.22 നായിരുന്നു അപകടം. അൽമാട്ടി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെ നിയന്ത്രണം വിട്ട വിമാനം സമീപത്തുള്ള ഒരു ഇരുനില കെട്ടിടത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു. വിമാനത്തിൽ 95 യാത്രക്കാരും അഞ്ച് വിമാനക്കമ്പനി ജീവനക്കാരുമാണുണ്ടായിരുന്നത്.

അൽമാട്ടിയിൽ നിന്ന് കസഖ് തലസ്ഥാനമായ നൂർ-സുൽത്താനിലേക്കുള്ള യാത്ര ആരംഭിച്ചതിന് തൊട്ടുപിന്നാലെ വിമാനം റഡാറുകളിൽ നിന്ന് അപ്രതൃക്ഷമാകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടകാരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി കസഖ് സർക്കാർ അറിയിച്ചു. ബെക്ക് എയർ എയർലൈന്റെ ഫോക്കർ 100 വിമാനമാണ് തകർന്നത്. ഇതേത്തുടർന്ന് ഫോക്കർ 100 വിമാനങ്ങളുടെ സർവീസ് നിർത്തിവച്ചു.

 

Kazakhstan plane crash 9 death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here