Advertisement

രഞ്ജി: സഞ്ജു നയിക്കുന്നു; അഞ്ച് വിക്കറ്റ് ശേഷിക്കെ കേരളത്തിനു വേണ്ടത് 109 റൺസ്

December 27, 2019
Google News 1 minute Read

ഗുജറാത്തും കേരളവും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ഉച്ച ഭക്ഷണത്തിനു പിരിയവെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കേരളം 159 റൺസെറ്റുത്തിട്ടുണ്ട്. ഇനി അഞ്ച് വിക്കറ്റ് ശേഷിക്കെ കേരളത്തിന് വിജയിക്കാൻ 109 റൺസാണ് വേണ്ടത്. 75 റൺസെടുത്ത് പുറത്താവാതെ നിൽക്കുന്ന സഞ്ജു സാംസണിലാണ് കേരളത്തിൻ്റെ പ്രതീക്ഷ.

267 റൻസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം രണ്ടാം ദിനത്തിൽ വിക്കറ്റ് നഷ്ടമില്ലാതെ 26 റൺസെടുത്തിരുന്നു. മൂന്നാം ദിവസത്തിൽ 10 റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേക്കും കേരളത്തിന് വിഷ്ണു വിനോദിനെ നഷ്ടമായി. 23 റൺസെടുത്ത വിഷ്ണുവിനെ റൂഷ് കലേരിയയുടെ പന്തിൽ മൻപ്രീത് ജുനേജ പിടിച്ചു പുറത്താക്കി. മോനിഷ്, റോബിൻ ഉത്തപ്പ എന്നിവർ ഏഴു റൺസ് വീതമെടുത്ത് വേഗം പുറത്തായി. മോനിഷിനെ സിറടി ഗജയുടെ പന്തിൽ പാർത്ഥിവ് പിടികൂടിയപ്പോൾ ഉത്തപ്പയെ അക്സർ പട്ടേൽ വിക്കറ്റിനു മുന്നിൽ കുരുക്കി. ഇതിനിടെ ജലജ് സക്സേനയും (29) ഗജയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി.

അഞ്ചാം വിക്കറ്റിൽ സച്ചിൻ ബേബിയുമായി ചേർന്ന് സഞ്ജു സാംസൺ 55 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ സഞ്ജു 52 പന്തുകളിൽ തൻ്റെ അർധസെഞ്ചുറി കുറിച്ചു. സഞ്ജുവിന് പിന്തുണ നൽകി ക്രീസിലുറച്ചു നിന്ന സച്ചിൻ ബേബിയെ (11) റൂഷ് കലേരിയ കാതൻ ഡി പട്ടേലിൻ്റെ കൈകളിലെത്തിച്ച് ഈ കൂട്ടുകെട്ട് പൊളിച്ചു. ആറാം വിക്കറ്റിൽ പൊന്നം രാഹുലാണ് ഇപ്പോൾ സഞ്ജുവിനൊപ്പം ബാറ്റ് ചെയ്യുന്നത്. 75 റൺസെടുത്ത സഞ്ജുവും 5 റൺസെടുത്ത രാഹുലും ക്രീസിൽ തുടരുകയാണ്.

Story Highlights: Kerala, Sanju Samson, Ranji Trophy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here