Advertisement

അനിയന് പിന്നാലെ ചേട്ടനെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്; സഞ്ജുവും സാലിയും ഒരു ടീമില്‍ കളിക്കും

16 hours ago
Google News 2 minutes Read
sanju

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായി നടക്കുന്ന താരലേലത്തില്‍ സഞ്ജുവിന് പിന്നാലെ സഹോദരന്‍ സാലി സാംസനെയും ടീമില്‍ എത്തിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്. കെസിഎല്‍ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമായിരുന്നു. അടിസ്ഥാന വിലയായ 75,000
രൂപക്ക് തന്നെയാണ് സാലിയെ കൊച്ചി സ്വന്തമാക്കിയത്.

നേരത്തെ,പൊന്നുംവിലക്ക് സഞ്ജു സാംസനെയും കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമില്‍ എത്തിച്ചിരുന്നു. 26.8 ലക്ഷം രൂപയ്ക്കാണ് സഞ്ജുവിനെ വാങ്ങിയത്. അതിന് പിന്നാലെയാണ് ഇപ്പോ സഹോദരന്‍ സാലിയെയും കൊച്ചി ടീമില്‍ എത്തിച്ചിരിക്കുന്നത്. എന്നാല്‍, സാലിക്കായി മറ്റൊരു ടീമും മുന്നോട്ട് വന്നിരുന്നില്ല എന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ഓള്‍ റൗണ്ടറായ സാലി കൊച്ചിയില്‍ എത്തുന്നതിന് മുന്‍പ് വയനാടിനായി മത്സരിച്ചിട്ടുണ്ട്. കൂടാതെ അണ്ടര്‍ 16 വിഭാഗത്തില്‍ സൗത്ത് സോണിനുവേണ്ടി കളിച്ച സാലി കേരളത്തിന്റെ അണ്ടര്‍ 23, 25 ടീമുകളിലും അംഗമായിരുന്നു.

ഐപിഎല്‍ പോലുള്ള പ്രധാന ലീഗുകള്‍ കളിച്ച താരങ്ങള്‍ എ കാറ്റഗറിയിലും, മാറ്റ് താരങ്ങളെ ബി, സി ക്യാറ്റഗറികളിലും ആയിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എ ക്യാറ്റഗറിയിലെ താരങ്ങള്‍ക്ക് 3 ലക്ഷം രൂപയും, ബി ക്യാറ്റഗയിലെ താരങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും, സി ക്യാറ്റഗറിയിലെ താരങ്ങള്‍ക്ക് 75,000 രൂപയും ആയിരുന്നു അടിസ്ഥാന വില.

3 ലക്ഷം മാത്രം അടിസ്ഥാന വിലയുള്ള സഞ്ജുവിനെ വാശിയേറിയ ലേലത്തിനൊടുവിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് കെസില്‍ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയത്. സഞ്ജുവിനായി എല്ലാ ടീമുകളും തന്നെ രംഗത്ത് വന്നെങ്കിലും കൊച്ചിയുടെ ഭീമമായ തുകയ്ക്ക് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. 25 ലക്ഷം വരെ വാഗദാനം ചെയ്ത് മാറ്റ് ടീമുകള്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും, ഒടുവില്‍ കൊച്ചി തന്നെ 26.8 ലക്ഷത്തിന് ടീമില്‍ എത്തിക്കുകയായിരുന്നു.

Story Highlights : Sanju Samson and his brother Saly Samson are set to play together for the Kochi Blue Tigers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here