ശബരിമലയിൽ ട്രാൻസ്‌ജെൻഡർ തീർത്ഥാടകരെ പൊലീസ് തടഞ്ഞെന്ന് പരാതി

ശബരിമലയിലെത്തിയ ട്രാൻസ്‌ജെൻഡർ തീർത്ഥാടകരെ പമ്പയിൽ പൊലീസ് തടഞ്ഞെന്ന് പരാതി. തൃപ്തി, അവന്തിക, രഞ്ജു എന്നിവരെയാണ് തടഞ്ഞത്. നേരത്തെ തന്നെ വരുന്ന വിവരം അറിയിച്ചതാണെന്നും പൊലീസ് അകാരണമായാണ് തടഞ്ഞതെന്നും രഞ്ജു.
തിരിച്ചറിയറിയൽ രേഖകൾ പരിശോധിക്കാൻ മാത്രമാണ് തടഞ്ഞതെന്ന് പൊലീസ് വിശദീകരണം. രേഖകൾ പരിശോധിച്ച് കടത്തിവിട്ടെന്ന് പൊലീസ് പറയുന്നു.
Read Also: ശബരിമലയിൽ ഇന്ന് മണ്ഡലപൂജ
അതേ സമയം, 41 ദിവസത്തെ വൃതാനുഷ്ഠാനങ്ങൾക്ക് പരിസാമാപ്തി കുറിച്ച് ശബരിമലയിൽ ഇന്ന് മണ്ഡലപൂജയാണ്. വൃശ്ചികമാസം ഒന്നിന് നട തുറന്ന ശേഷം വലിയ ഭക്തജനത്തിരക്കാണ് ഒരോ ദിവസവും അനുഭവപെട്ടിരുന്നത്. 30 ലക്ഷത്തിലേറെ തീർത്ഥാടകരാണ് ഇതിനോടകം ദർശനത്തിനായി സന്നിധാനത്തെത്തിയത്.
രാവിലെ 10 മുതൽ 11.40 വരെ കുംഭ രാശിയിലാണ് തങ്കയങ്കി ചാർത്തിയുള്ള പൂജ നടക്കുക. നിരവധി ഭക്തരാണ് ദർശനത്തിനായി ശബരിമലയിൽ എത്തിയിരിക്കുന്നത്. രാത്രി 10ന് ഹരിവരാസനം പാടി നടയടയ്ക്കും. പിന്നെ 30ാം തിയതി വൈകിട്ട് മകരവിളക്ക് മഹോത്സവത്തിനായിരിക്കും നട തുറക്കൽ. ജനുവരി 15നാണ് മകരവിളക്ക്.
sabarimala transgender pilgrims blocked by police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here