‘അസമിന്റെ പൈതൃകത്തെ ആക്രമിക്കാൻ ബിജെപിയേയും ആർഎസ്എസിനേയും അനുവദിക്കില്ല’: രാഹുൽ ഗാന്ധി

അസമിന്റെ പൈതൃകത്തെ ആക്രമിക്കാൻ ബിജെപിയേയും ആർഎസ്എസിനേയും അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി. അസമിനെ നാഗ്പൂരല്ല, അസം ജനത നയിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസിന്റെ സ്ഥാപക ദിനത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ അസം തലസ്ഥാനമായ ഗുവാഹത്തിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
ഉത്തർപ്രദേശിലെ കോൺഗ്രസ് പ്രതിഷേധത്തിന് പ്രിയങ്ക ഗാന്ധി വദ്ര നേതൃത്വം നൽകി. യു.പിയിലെ പ്രതിപക്ഷ പാർട്ടികളുടെ നിസഹകരണത്തെ ലഖ്‌നൗവിലെ റാലിയിൽ പ്രിയങ്ക വിമർശിച്ചു. കോൺഗ്രസ് ഭയപ്പെടില്ലെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ പാർട്ടി തയാറാണെന്നും പ്രിയങ്ക പറഞ്ഞു.
മുംബൈയിലും കൊൽക്കത്തയിലും സംഘടിപ്പിച്ച റാലികളിൽ ആയിരത്തിലേറെ പ്രവർത്തകർ പങ്കെടുത്തു. അതേസമയം, അലിഗഡ് സർവകലാശാലയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് ആയിരം വിദ്യാർത്ഥികൾക്കെതിരെ യു.പി പൊലീസ് കേസെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here