പതാക നിവർന്നില്ല; കെപിസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ; സേവാദൾ പ്രവർത്തകർക്ക് ശകാരവർഷം

കോൺഗ്രസ് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ആഘോഷ പരിപാടിക്കിടെ നാടകീയ രംഗങ്ങൾ. പാർട്ടി പതാക ഉയർത്താൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പലവട്ടം നടത്തിയ ശ്രമം വിഫമായി. പതാക ഉയർത്താൻ ശ്രമിച്ചപ്പോൾ, കെട്ടിയ പതാക നിവർന്നില്ല. അരിശം മൂത്ത നേതാക്കൾ സേവാദൾ പ്രവർത്തകരെ ശകാരിക്കുകയും ചെയ്തു.
രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഉമ്മൻചാണ്ടിയും അടക്കമുള്ള നേതാക്കൾ ഇടപെട്ട് പതാക കെട്ടാൻ ശ്രമിക്കുന്നതിനിടെ സേവാദൾ പ്രവർത്തകരെത്തിയാണ് പതാക ശരിയാക്കിയത്. പല നേതാക്കളുടേയും മുഖത്ത് പതാക ഉയരാത്തതിലുള്ള അതൃപ്തി ദൃശ്യമായിരുന്നു.
ഇതിനിടെ സംഭവം ചിത്രീകരിക്കാൻ ശ്രമിച്ച ചാനൽ ക്യാമറാമാൻമാരെ സേവാദൾ പ്രവർത്തകർ തടഞ്ഞു. ഇത് ശ്രദ്ധയിൽപ്പെട്ട രാജ്‌മോഹൻ ഉണ്ണിത്താൻ സേവാദൾ പ്രവർത്തകരോട് കയർത്തു. പതാക കെട്ടാൻ അറിയില്ലേൽ അത് അറിയാവുന്നവരെ ഏൽപിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. നേതാക്കളാണെന്ന് പറഞ്ഞ് നടന്നാൽപോരാ, പതാകയെങ്കിലും കെട്ടാനുള്ള പരിശീലനം വേണമെന്നും ഉണ്ണിത്താൻ ശകാരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here