കാട്ടാന ശല്യം രൂക്ഷം; കൊട്ടിയൂരിൽ രാപ്പകൽ സമരവുമായി കർഷക സംരക്ഷണ സമിതി

കണ്ണൂർ കൊട്ടിയൂരിൽ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ രാപ്പകൽ സമരവുമായി കർഷക സംരക്ഷണ സമിതി. കൊട്ടിയൂർ കണ്ടപ്പുനത്തെ വനം വകുപ്പ് ഓഫീസിന് മുന്നിലായിരുന്നു സമരം. 24 മണിക്കൂർ നീണ്ടുനിൽക്കുന്ന രാപ്പകൽ സമരം പേരാവൂർ എംഎൽഎ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കർഷകനെ വനം വകുപ്പ് തിരിഞ്ഞ് നോക്കിയില്ലെന്നാണ് പരാതി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പന്ന്യാമല സ്വദേശി വേലിക്കകത്ത് മാത്യുവിന്റെ ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുക്കണം. കൃഷിയിടത്തിൽ വച്ച് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഇയാളുടെ സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കൂടുതൽ ശസ്ത്രക്രിയകളും തുടർ ചികിത്സകളും വേണ്ടിവരും.
കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം തടയാൻ വനം വകുപ്പ് നടപടിയെടുക്കുന്നില്ല. വനാതിർത്തിയിലെ സ്ഥലം സർക്കാർ ഏറ്റെടുക്കുന്നതിന് പകരം ശക്തമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടത്. ഫെന്‍സിംഗ് സ്ഥാപിക്കുന്നതിന് പകരം നാലോ അഞ്ചോ കർഷകരുടെ കൃഷിയിടങ്ങൾ ബ്ലോക്കുകളായി തിരിച്ച് ചുറ്റും വൈദ്യുത വേലി സ്ഥാപിക്കണം. ഇതിനുള്ള തുക സർക്കാർ നൽകണമെന്നും ഇതിന്റെ പ്രവൃത്തി തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തണമെന്നും കർഷകർ ആവശ്യപ്പെട്ടു.
farmers protest, kottiyur, elephant attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here