‘രാജ്യത്ത് തടങ്കൽപാളയങ്ങളില്ലെന്ന മോദിയുടെ വാദം പച്ചക്കള്ളം’: രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. രാജ്യത്ത് തടങ്കൽപാളയങ്ങൾ നിർമിക്കാൻ ലക്ഷ്യമിട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത് പച്ചക്കള്ളമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യത്തെ ജനങ്ങളോട് പൗരത്വം തെളിയിക്കാനാണ് സർക്കാർ ആവശ്യപ്പെടുന്നത്. അതേസമയം, അവരുടെ ജീവിത നിലവാരം ഉയർത്താനുള്ള എന്തെങ്കിലും ഈ സർക്കാർ ചെയ്യുന്നുണ്ടോ എന്ന് രാഹുൽ ചോദിക്കുന്നു. ഈ രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ ധനികരുടെ പോക്കറ്റിലേക്ക് കൊടുക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നതെന്നും രാഹുൽ വിമർശിച്ചു.


അതിനിടെ രാജ്യത്തേയും ഭരണഘടനയേയും സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി രാജ്യവ്യാപകമായി കോൺഗ്രസിന്റെ പതാകജാഥ ആരംഭിച്ചു. പാർട്ടി സ്ഥാപക ദിനാചാരണത്തോട് അനുബന്ധിച്ചാണ് പൗരത്വ നിയമം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുന്നത്. എഐസിസി ആസ്ഥാനത്ത് അധ്യക്ഷ സോണിയ ഗാന്ധി പതാക ഉയർത്തി. രാഹുൽ ഗാന്ധിക്ക് പുറമെ മൻമോഹൻ സിംഗ്, എ കെ ആന്റണി തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More