Advertisement

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ഇന്ത്യ സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി 7 രാജ്യങ്ങൾ

December 29, 2019
Google News 1 minute Read

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് ഇന്ത്യ സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി 7 രാജ്യങ്ങൾ. പ്രതിഷേധം ടൂറിസം മേഖലയെയും ബാധിക്കുന്നുവെന്ന ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നിരിക്കുകയാണ്.

ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം രണ്ട് ലക്ഷം ആഭ്യന്തര അന്താരാഷ്ട്ര വിനോദ സഞ്ചാരികൾ താജ്മഹൽ സന്ദർശനം നീട്ടി വയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ഈ ഡിസംബറിൽ മാത്രം സന്ദർശകരുടെ എണ്ണത്തിൽ 60 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിൽ എത്തിയാലുള്ള സുരക്ഷയിൽ ആശങ്ക രേഖപ്പെടുത്തി നിരവധി പേരാണ് തങ്ങളുടെ കണ്ട്രോൾ റൂമിൽ വിളിച്ച് ചോദിക്കുന്നതെന്ന് ഉദ്യോഗസ്ഥൻ കുമാർ പറയുന്നു.

Story Highlights- Citizenship Amendment Act, CAA,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here