Advertisement

ഹെല്‍മറ്റ് വച്ചില്ല; പ്രിയങ്കയെ സ്‌കൂട്ടറില്‍ കൊണ്ടുപോയ പ്രവര്‍ത്തകന് 6100 രൂപ പിഴ

December 29, 2019
Google News 5 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ സ്‌കൂട്ടറില്‍ കൊണ്ടുപോയ പ്രവര്‍ത്തകന് 6100 രൂപ പിഴ. ഹെല്‍മറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതിനാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാവായ ധീരജ് ഗുജറാറിന് യുപി പൊലീസ് പിഴ ചുമത്തിയത്.

പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് പ്രിയങ്ക സ്‌കൂട്ടറിന് പിന്നില്‍ കയറി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയത്. ഇരുവരും ഹെല്‍മറ്റ് ധരിക്കാതെയായിരുന്നു യാത്ര ചെയ്തത്. ഗതാഗത നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here