Advertisement

എസി വിൽക്കാൻ നോക്കി; ബോളിവുഡ് നടന് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് 34,000 രൂപ

December 30, 2019
Google News 1 minute Read

ഓൺലൈനിലൂടെ എസി വിൽക്കാൻ നോക്കിയ ബോളിവുഡ് താരത്തിന് നഷ്ടമായത് 34,000 രൂപ. ബോളിവുഡ് നടനും ടെലിവിഷൻ താരവുമായ മോഹക് കുമാറിനാണ് പണം നഷ്ടമായത്.

എയർ കണ്ടീഷ്ണർ വിൽക്കാൻ ഒഎൽഎക്‌സിൽ മോഹക് പരസ്യമിടുന്നത് ഈ ഡിസംബർ 21നാണ്. 11,500 രൂപയായിരുന്നു മോഹക് തന്റെ പഴയ എയർ കണ്ടീഷ്ണറിനിട്ട വില. തൊട്ടടുത്ത ദിവസം തന്നെ മോഹകിനെ എസി വാങ്ങാൻ താത്പര്യം അറിയിച്ചുകൊണ്ട് ഒരാൾ വിളിച്ചു.

Read Alsoഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; തട്ടിപ്പുകാരെ ചെറുക്കാൻ വിദ്യകൾ വിശദീകരിച്ച് ഗൂഗിൾ പേ

ഉച്ചയ്ക്ക് 2 മണിയോടടുപ്പിച്ചാണ് ഫോൺ കോൾ വരുന്നത്. അൽപ്പ നേരത്തെ വിലപേശലിന് ശേഷം ഒരു വിലയിൽ ഇരുവരു ഉറച്ചു. താൻ അയച്ച് തരുന്ന ക്യുആർ കോഡ് വഴി പണം അയക്കാമെന്നാണ് എസി വാങ്ങാമെന്നേറ്റയാൾ പറഞ്ഞത്. പറഞ്ഞത് പ്രകാരം എസി വാങ്ങാമെന്നേറ്റയാൾ അയച്ച ക്യുആർ കോഡ് താരം സ്‌കാൻ ചെയ്തു. ഇതോടെ രണ്ട് തവണയായി താരത്തിന് നഷ്ടമായത് 34,000 രൂപയാണ്.

ആദ്യത്തെ തവണ 11,500 രൂപയും രണ്ടാം തവണ 23,000 രൂപയുമാണ് മോഹക്കിന് നഷ്ടമായത്. ഉടൻ തന്നെ മോഹക് ഇയാളെ തിരിച്ചുവിളിച്ചുവെങ്കിലും ഇയാൾ ഫോണെടുത്തില്ല.

ഉടൻ തന്നെ മോഹക് ഖുറാന പൊലീസ് പരാതിപ്പെട്ടു. ഐപിസി ഐടി ആക്ട് 2000 പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Story Highlights- Online fraudster, Cyber crime

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here