കലാഭവൻ മണിയുടെ മരണകാരണം കൊലപാതകമല്ലെന്ന് സിബിഐ

നടൻ കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് സിബിഐ. മരണം കൊലപാതകമല്ലെന്നും കരൾ രോഗമാണ് മരണ കാരണമെന്നും സിബിഐ എറണാകുളം സിജെഎം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കലാഭവൻ മണിയുടെ മരണത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്ത് രണ്ട് വർഷത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച ഡോക്ടർ ഉൾപ്പെടുന്ന സംഘത്തെ സിബിഐ അന്വേഷണത്തിനായി സമീപിച്ചിരുന്നു. മണിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയും പോസ്റ്റുമോർട്ടം റിപ്പോർട്ടുമെല്ലാം പരിശോധിച്ച ശേഷമാണ് കലാഭവൻ മണിയുടെ മരണം കൊലപാതകമല്ലെന്ന നിഗമനത്തിൽ സിബിഐ എത്തുന്നത്.
2016 മാർച്ച് 6നാണ് കലാഭവൻ മണി മരിക്കുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് മരണം പൊലീസ് അന്വേഷിച്ചു. മണിയുടെ രക്തത്തിൽ മിഥൈൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തിയിരുന്നു. ഇതോടെ ദുരൂഹതയുണ്ടെന്ന വാദം വർധിച്ചു. എന്നാൽ മരണകാരണം കരൾ രോഗമാണെന്ന് സിബിഐ റിപ്പോർട്ടിൽ പറയുന്നു.
Story Highlights- Kalabhavan Mani, CBI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here