പുതുവർഷത്തിൽ മെട്രോ സർവീസ് പുലർച്ചെ ഒരു മണി വരെ

പുതുവർഷ ദിനത്തിൽ കൊച്ചി മെട്രോ സർവീസ് പുലർച്ചെ ഒരു മണി വരെ. നാളെ രാവിലെ ആറു മണിക്ക് ആരംഭിക്കുന്ന മെട്രോ സർവീസ് അടുത്ത ദിവസം പുലർച്ചെ ഒരു മണി വരെ തുടരും. സാധാരണ ദിവസങ്ങളിൽ പുലർച്ചെ ആറു മണി മുതൽ രത്രി 10 മണി വരെയാണ് മെട്രോ സർവീസ്.
നാളെ (31/12/19) രാവിലെ ആറു മണിക്ക് ആരംഭിക്കുന്ന സർവീസ് അവസാനിക്കുക പിറ്റേന്ന് (1/1/2020) പുലർച്ചെ ഒരു മണിക്കാവും. പുതുവത്സര ദിനത്തിൽ രാവിലെ ആറു മുതൽ പിറ്റേന്ന് പുലർച്ചെ 1.30 വരെ സർവീസ് ഉണ്ടാവും. ജനുവരി രണ്ടാം തിയതി പതിവു പോലെ 6-10 ആയിരിക്കും സർവീസ്. മൂന്നാം തിയതി രാവിലെ അഞ്ചിനു സർവീസ് ആരംഭിച്ച് രാത്രി 11.10 വരെ തുടരും. 3, 4, 5 തീയതികളിൽ ആലുവയിൽ നിന്നുള്ള അവസാന സർവീസ് 11. 10 നും തൈക്കൂടത്തുനിന്നുള്ള അവസാന സർവീസ് 11 നും ആയിരിക്കും.
പുതുവർഷത്തിൻ്റെ ഭാഗമായി കൊച്ചിൻ കാർണിവൽ നടന്നു കൊണ്ടിരിക്കുകയാണ്. നിരവധി ആളുകൾ ഇന്ന് രാത്രിയും നാളെ പകലുമായി ഫോർട്ട് കൊച്ചിയിലെത്തും.
Story Highlights: Kochi Metro, New Year, Cochin Carnival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here