മകരവിളക്ക് മഹോത്സവം; ശബരിമല നട തുറന്നു

മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു ജനുവരി 15ന് ആണ് മകരവിളക്ക്. തിരുവാഭരണ ഘോഷയാത്ര ജനുവരി പതിമൂന്നിന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. മകര വിളക്ക് ഉത്സവത്തിനായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് വ്യക്തമാക്കി.
മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച്. മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരിയാണ് ശ്രീകോവിൽ തുറന്ന് ദീപം തെളിയിച്ചത്. ശേഷം മേൽശാന്തി ഉപദേവതാ ക്ഷേത്രങ്ങളിലും വിളക്കുകൾ തെളിയിച്ചു. മകരവിളക്കിന് മുന്നോടിയായി തിരുവാഭരണ ഘോഷയാത്ര ജനുവരി 13ന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും.
Read Also : ശബരിമല വരുമാനത്തിൽ വൻവർധനവ്
മണ്ഡലകാലത്തുണ്ടായ വലിയ ഭക്ത ജനത്തിരക്ക് കണിക്കിലെടുത്ത് വിപുലമായ സുരക്ഷ ക്രമികരണങ്ങളാണ് ഒരുക്കിയിരുക്കന്നത്. 1397 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. മകരവിളക്കന് ശേഷം ജനുവരി 20 വരെ ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും 21 നാണ് നട അടക്കുന്നത്.
Story Highlights- Sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here