Advertisement

ലക്ഷദ്വീപിൽ വീടിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞടക്കം മൂന്ന് പേർ മരിച്ചു

December 30, 2019
Google News 1 minute Read
major fire broke out in brahmapuram waste plant

ലക്ഷദ്വീപിൽ വീടിന് തീ പിടിച്ച് പിഞ്ചുകുഞ്ഞടക്കം മൂന്ന് പേർ മരിച്ചു. അപകട കാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലാണ് സംഭവം.

ഇന്ന് രാവിലെയാണ് ലക്ഷദ്വീപിൽ രണ്ട് കുട്ടികൾ ഉൾപ്പടെ മൂന്നുപേരുടെ ദാരുണ മരണത്തിന് കാരണമായ അപകടം നടന്നത്. വീടിനുള്ളിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ട് വയസുകാരൻ മുഹമ്മദ് റയാൻ, മൂന്ന് വയസുകാരൻ അബു സാലിഹ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഹമീദ് എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്.

Read Alsoപ്രധാനമന്ത്രിയുടെ വസതിക്കു സമീപം തീപിടിത്തം

ഇവരോടൊപ്പം പൊള്ളലേറ്റ ജുബൈരിയത്ത്, റാബിയ എന്നിവരെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണ്. പൂർണമായി തീ പിടിച്ച വീട്ടിൽ ഫയർഫോഴ്‌സും, നാട്ടുകാരും നടത്തിയ സംയോജിതമായ ഇടപെടലൂടെയാണ് കൂടുതൽ അപകടം ഒഴിവായത്. അപകട കാരണം ഷോർട് സിർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലാണ് സംഭവം നടന്നത്.

Story Highlights- Fire, Lakshadweep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here