Advertisement

‘ഭാവി ഇന്ത്യ ജാതിരഹിതമാകണം’: വെങ്കയ്യ നായിഡു

December 30, 2019
Google News 0 minutes Read

ജാതി വിവേചനം പൂർണമായി അവസാനിപ്പിച്ച് ജാതിരഹിത സമൂഹമാകണം ഭാവിയിലെ ഇന്ത്യയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മഠാധിപതികളും ബിഷപുമാരും മൗലവിമാരും ഉൾപ്പടെ തെരുവുകളിലേക്കിറങ്ങി ജാതി വ്യവസ്ഥ ഇല്ലാതാക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. 87ാമത് ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതി രഹിത സമൂഹം നിയമ നിർമാണം കൊണ്ടുമാത്രം സാധ്യമാകില്ല. രാഷ്ട്രീയ ഇച്ഛാശക്തിയും ഭരണ നൈപുണ്യവും വേണം. ഗുരുദേവൻ ഹിന്ദുവായി ജനിച്ചു. എന്നാൽ ഒരു മതത്തോടും അദ്ദേഹം പക്ഷപാതം കാണിച്ചില്ല. മനുഷ്യനെ വിഭജിക്കുന്ന പ്രവണതകളെയും ജാതിയെയും ഗുരുദേവൻ തള്ളിക്കളഞ്ഞു. ഗുരുവിന്റെ ചിന്തകൾ ജീവിതത്തിൽ പകർത്തണമെന്നും വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.

ജാതി, മത ഭേദമന്യേ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമായി ലക്ഷക്കണക്കിന് ആളുകൾ ശിവഗിരി തീർത്ഥാടനത്തിന് എത്തുന്നുണ്ട്. ഭാവി ഇന്ത്യ ജാതി രഹിത വർഗ രഹിത ഇന്ത്യ ആയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here