കാട്ടുതീ പടരുന്നു ; ഓസ്ട്രേലിയയില്‍ മരണ സംഖ്യ 12 കടന്നു

ഓസ്ട്രേലിയയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ന്യൂ സൗത്ത് വെയില്‍സിലെ കോര്ബാര്ഗോയില് രണ്ടു പേര് കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് ന്യൂ സൗത്ത് വെയില്‍സിലെ കോര്ബാര്ഗോയില് കാട്ടുതീയില്‍ പെട്ട് ഒരു അച്ഛനും മകനും മരിച്ചതോടെയാണ് രാജ്യത്തെ ആകെ മരിച്ചവരുടെ എണ്ണം 12 ലേക്കുയര്‍ന്നത്.
കാട്ടുതീയെത്തുടര്‍ന്ന് 5 പേരെ കാണാതായതായും അധികൃതര്‍ വ്യക്തമാക്കി. അതിദാരുണമായ സാഹചര്യങ്ങളിലൂടെയാണ് ഓസ്ട്രേലിയ കടന്നു പോകുന്നതെന്ന് ന്യൂ സൗത്ത് വെയില്‍സിലെ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഗാരി വോര്‍ബോയ്സ് വ്യക്തമാക്കി. ദുരന്തത്തില്‍ പെട്ടവര്‍ക്ക് അവശ്യവസ്തുക്കളും സഹായവുമെത്തിക്കാന്‍ നാവികസേനയുടെ ബോട്ടുകളേര്പ്പെടുത്തുമെന്ന് വിക്ടോറിയയിലെ സംസ്ഥാന മേധാവി ഡാനിയല്‍ ആന്‍ഡ്രൂ അറിയിച്ചു. വിക്ടോറിയയിലെ തീരദേശനഗരമായ മലാകൂട്ടയിലേക്ക് കാട്ടുതീ വ്യാപിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സിഡ്നിയ്ക്കും മെല്‍ബണും ഇടയിലുള്ള ഒട്ടുമിയ്ക്ക വിനോദസഞ്ചാരകേന്ദ്രങ്ങളും കാട്ടുതീയെത്തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. രണ്ട് ഓസ്ട്രേലിയന്‍ സംസ്ഥാനങ്ങളിലായി 500 കിലോമീറ്ററോളം നീളത്തിലാണ് കാട്ടുതീ വ്യാപിച്ചിരിക്കുന്നത്.
Story Highlights- The wildfire, Australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here