ഇന്ത്യൻ അതിർത്തിയിലെ മൊബൈൽ സേവനങ്ങൾ ബംഗ്ലാദേശ് പുനഃസ്ഥാപിച്ചു

ഇന്ത്യൻ അതിർത്തിയിൽ നിർത്തിവച്ച മൊബൈൽ സേവനങ്ങൾ ബംഗ്ലാദേശ് പുനഃസ്ഥാപിച്ചു. ഇന്ത്യയിൽ പൗരത്വ നിയമ ഭേദഗതി പാസാക്കിയതോടെ ഇന്ത്യൻ മുസ്ലീങ്ങൾ ബംഗ്ലാദേശിലേക്ക് കടന്നുകയറിയേക്കാമെന്ന ആശങ്കയിലാണ് മൊബൈൽ സേവനങ്ങൾ നിർത്തിവച്ചത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ഒരു കിലോമീറ്റർ പരിധിയിലെ മൊബൈൽ സേവനങ്ങളായിരുന്നു നിർത്തിവച്ചത്. ഇത് സംബന്ധിച്ച് ടെലികോം കമ്പനികളായ ഗ്രാമീൺഫോൺ, ടെലിടോക്ക്, റോബി, ബംഗ്ലാലിങ്ക് എന്നിവയ്ക്ക് ബംഗ്ലാദേശ് ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി കമ്മീഷൻ നിർദേശം നൽകിയിരുന്നു.
read also: ഇന്ത്യൻ അതിർത്തിയിലെ മൊബൈൽ സേവനങ്ങൾ താത്കാലികമായി നിർത്തിവച്ച് ബംഗ്ലാദേശ്
ഗവൺമെന്റിന്റെ ഉന്നതതല യോഗത്തിന് ശേഷമായിരുന്നു ഈ നിർദേശം നൽകിയത്. എന്നാൽ എന്തുകൊണ്ട് തീരുമാനം ദിവസങ്ങൾക്കകം പിൻവലിച്ചു എന്ന് ഗവൺമെന്റ് വ്യക്തമാക്കുന്നില്ല.
story highlights- Bangladesh, internet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here