Advertisement

ഇന്ത്യൻ അതിർത്തിയിലെ മൊബൈൽ സേവനങ്ങൾ താത്കാലികമായി നിർത്തിവച്ച് ബംഗ്ലാദേശ്

December 31, 2019
Google News 0 minutes Read

ഇന്ത്യൻ അതിർത്തിയിലെ മൊബൈൽ സേവനങ്ങൾ ബംഗ്ലാദേശ് താത്കാലികമായി നിർത്തിവച്ചു. ഇത് സംബന്ധിച്ച് രാജ്യത്തെ മൊബൈൽ സേവന ദാതാക്കൾക്ക് ബംഗ്ലാദേശ് ടെലികോം അധികൃതർ നിർദേശം നൽകി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് നടപടി.

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ഒരു കിലോമീറ്റർ പരിധിയിലെ മൊബൈൽ സേവനങ്ങൾ നിർത്തിവയ്ക്കാനാണ് നിർദേശം. ഇന്ത്യയിൽ പൗരത്വ നിയമ ഭേദഗതി പാസാക്കിയതോടെ ഇന്ത്യൻ മുസ്ലീങ്ങൾ ബംഗ്ലാദേശിലേക്ക് കടന്നുകയറിയേക്കാമെന്ന ആശങ്കയിലാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് ടെലികോം വകുപ്പിലെ ഓഫീസർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here