Advertisement

‘അവരെ പിടിച്ചത് ചായ കുടിക്കാൻ പോയപ്പോഴാണെന്ന ധാരണ വേണ്ട’; അലനേയും താഹയേയും തള്ളി വീണ്ടും മുഖ്യമന്ത്രി

January 1, 2020
Google News 1 minute Read

യുഎപിഎ ചുമത്തി കോഴിക്കോട് അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളായ അലൻ ശുഹൈബിനേയും താഹ ഫസലിനേയും തള്ളി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. അറസ്റ്റിലായവർ പരിശുദ്ധരാണെന്ന അഭിപ്രായം തനിക്കില്ലെന്ന് നേരത്തെ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അലനും താഹയും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ചായ കുടിക്കാൻ പോയപ്പോൾ പിടിച്ചതാണെന്നുമുള്ള ധാരണ വേണ്ട.
സാധാരണഗതിയിൽ ഇത്തരമൊരു കാര്യത്തിൽ യുഎപിഎ ചുമത്തിയത് മഹാ അപരാധമായിപ്പോയി എന്ന് പറയണമെന്നല്ലേ നിങ്ങൾ ആഗ്രഹിക്കുന്നത്. അത് താൻ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള പൊലീസിന്റെ പരിധിയിലുണ്ടായിരുന്ന കേസ് എൻഐഎയ്ക്ക് എപ്പോൾ വേണമെങ്കിലും ഏറ്റെടുക്കാമെന്നതാണ് യുഎപിഎ നിയമത്തിന്റെ ഏറ്റവും വലിയ അപകടം. ഇടതുമുന്നണിയുടെ സർക്കാരുള്ള കാലത്തും യുഎപിഎ ഉണ്ടായിട്ടില്ലേ എന്ന് മുഖ്യമന്ത്രി ചോദിച്ചു. യുഎപിഎയ്ക്ക് നമ്മൾ എതിരാണ്. അത് വേറെ കാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾക്കെതിരെ നേരത്തേയും മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.

story highlights- alan shuhaib, thaha fazal, uapa, pinarayi vijayan, maoist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here