നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാൻ പോർട്ടൽ അവതരിപ്പിച്ച് സർക്കാർ

കാണാതായതോ നഷ്ടപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാൻ പോർട്ടൽ അവതരിപ്പിച്ച് സർക്കാർ. മുംബൈയിൽ അവതരിപ്പിച്ച സിഇഐആർ (സെൻട്രൽ എക്വിപ്‌മെന്റ് ഐഡെന്റിറ്റി രജിസ്റ്റർ) ഇന്ന മുതൽ ഡൽഹി-എൻസിആർ മേഖലയിലും ലഭ്യമാകും.
മൊബൈൽ ഫോൺ നഷ്ടപ്പെട്ട് കഴിഞ്ഞാൽ സർക്കാരിന്റെ ഈ ഓൺലൈൻ പോർട്ടൽ വഴി കാണാതായ ഫോൺ ബ്ലോക്ക് ചെയ്യാവുന്നാണ്. ബ്ലോക്ക് ചെയ്ത ശേഷം ഈ ഫോൺ മറ്റാർക്കും തന്നെ ഉപയോഗിക്കാനാകില്ല. ഈ വർഷം തന്നെ ഈ സേവനം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
http://www.ceir.gov.in എന്ന വെബ്‌സൈറ്റിലൂടെ മൊബൈലിന്റെ ഐഎംഇഐ നമ്പർ ഉപയോഗിച്ച് ട്രാക്ക് ചെയ്യും. മൊബൈൽ ഫോൺ കാണാനില്ലെന്ന് കാണിച്ച് ഉടമ പരാതി നൽകുകയും ഇത് സംബന്ധിച്ച് എഫ്‌ഐആർ രജിസ്റ്ററും ചെയ്ത ശേഷമാണ് സിഇഐആറിൽ മൊബൈൽ ട്രാക്ക് ചെയ്യുക. വെബ്‌സൈറ്റിലൂടെ ഉടമയ്ക്ക് ഫോൺ ബ്ലോക്കും ചെയ്യാം.
Story Highlights- Mobile Phones, blocked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here