Advertisement

എൻപിആർ ചോദ്യാവലിക്ക് കേന്ദ്രസർക്കാർ അംഗീകാരം; രക്ഷിതാക്കളുടെ ജന്മസ്ഥലവും ചോദ്യപ്പട്ടികയിൽ

January 1, 2020
2 minutes Read

എൻപിആർ ചോദ്യാവലിക്ക് കേന്ദ്രസർക്കാർ അംഗീകാരം. 2020 എപ്രിലിൽ തുടങ്ങി സെപ്തംബറിൽ അവസാനിക്കുന്ന വിധത്തിൽ സെൻസസ് നടപടികൾക്ക് ഒപ്പമാകും ജനസംഖ്യാ രജിസ്റ്ററിന്റെയും വിവരശേഖരണം.

Read Also: പാകിസ്താന് മുന്നറിയിപ്പുമായി കരസേനാ മേധാവി

അച്ഛന്റെയും അമ്മയുടെയും ജന്മസ്ഥലം ഏതെന്നത് ഉൾപ്പടെയുള്ള ചോദ്യങ്ങൾ പട്ടികയിൽ ഉണ്ടായിരുന്നു. ലഭിച്ച വിവരങ്ങൾ പരിശോധിച്ച ശേഷം തൃപ്തികരമാണെന്ന വിലയിരുത്തലാണ് ബന്ധപ്പെട്ട ഏജൻസി കേന്ദ്രസർക്കാരിനെ അറിയിച്ചിരിക്കുന്നത്.

2019 സെപ്തംബർ മാസത്തിൽ ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ ചോദ്യാവലികളിൽ പരീക്ഷണാടിസ്ഥാനത്തിൽ വിവരശേഖരണം നടന്നിരുന്നു. രാജ്യത്തെ വ്യത്യസ്ത സംസ്ഥാനങ്ങളിലുള്ള തെരഞ്ഞെടുക്കപ്പെട്ട 74 ജില്ലകളിലായിരുന്നു വിവരശേഖരണം. 30 ലക്ഷം പൗരന്മാരിൽ നിന്നാണ് ചോദ്യാവലികൾ പൂരിപ്പിച്ച് വാങ്ങിയത്. 21 ചോദ്യങ്ങൾ അടങ്ങിയതായിരുന്നു പട്ടിക.

എൻപിആറിനോട് കേരളവും ബംഗാളും പഞ്ചാബും അടക്കമുള്ള സംസ്ഥാനങ്ങൾ സഹകരിക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സംസ്ഥാനങ്ങളിലും എന്നാൽ ജനസംഖ്യ രജിസ്റ്റർ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ആഭ്യന്തരമന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കി.

നിലവിൽ 2015ൽ തയാറാക്കിയ ജനസംഖ്യ രജിസ്റ്ററിൽ 119 കോടി പൗരന്മാരുടെ സ്ഥിതിവിവരങ്ങളാണ് ഉള്ളത്. രജിസ്റ്റർ തയാറാക്കുന്ന ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികൾ അടുത്ത മാസത്തോടെ ആരംഭിക്കും. നടപടിക്രമങ്ങൾക്ക് വിവിധ മന്ത്രാലയങ്ങൾ തുടക്കമിട്ടു.

 

 

npr questionnaire has approved by central government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top