Advertisement

സുരക്ഷ ഒരുക്കാൻ പ്രായോഗിക ബുദ്ധിമുട്ട്; രാഷ്ട്രപതി ശബരിമല ദർശനം ഒഴിവാക്കി

January 1, 2020
Google News 1 minute Read

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദർശനം ഒഴിവാക്കി. ചുരുങ്ങിയ സമയത്തിനുള്ളിൽ സുരക്ഷ ഒരുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതിനെത്തുടർന്നാണ് അദ്ദേഹം ശബരിമല സന്ദർശനം ഒഴിവാക്കിയത്. തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന അദ്ദേഹം അവിടെ നിന്നും ലക്ഷദ്വീപിലേക്ക് പോകും. ഒൻപതിന് കൊച്ചിയിൽ മടങ്ങിയെത്തുന്ന രാഷ്ട്രപതി ഡൽഹിക്ക് മടങ്ങും.

നേരത്തെ, ശബരിമലയിൽ ഹെലിപ്പാഡിൻ്റെ അഭാവം രാഷ്ട്രപതി ഭവനെ അറിയിച്ചിരുന്നു. അതിനു ശേഷമാണ് സുരക്ഷയൊരുക്കാൻ സാധിക്കില്ലെന്നറിയിച്ചത്. രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കാൻ നാല് ദിവസമാണ് ഉണ്ടായിരുന്നത്. ഇത്ര കുറഞ്ഞ ദിവസത്തിനുള്ളിൽ സുരക്ഷ ഒരുക്കുക പ്രായോഗികമല്ലെന്ന് ആശങ്കയുയർന്നു. അങ്ങനെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സുരക്ഷ ഒരുക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ചത്.

ജനുവരി ആറിന് ശബരിമല സന്ദർശിക്കാനാണ് രാഷ്ട്രപതി നേരത്തെ തീരുമാനിച്ചിരുന്നത്. തിരക്കുള്ള സമയമായതു കൊണ്ട് തന്നെ ഭക്തരെ നിയന്ത്രിക്കുക ബുദ്ധിമുട്ടാണെന്നറിയിച്ച പൊലീസ് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

Story Highlights: Ramnath Kovind, Sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here