Advertisement

‘പുതുവർഷം ഇവനെ കണ്ട് തുടങ്ങൂ’; വീഡിയോ പങ്കുവച്ച് സച്ചിൻ തെണ്ടുൽക്കർ

January 1, 2020
4 minutes Read

പുതുവർഷത്തോടനുബന്ധിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ പങ്കുവച്ച വീഡിയോ ആരുടേയും കരളലിയിപ്പിക്കുന്നതാണ്. ഏത് പ്രതിസന്ധിഘട്ടത്തിലും തളരാതെ മുന്നേറണമെന്ന് ഈ വീഡിയോ നമ്മളോട് പറയും.

കുട്ടികൾ ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് സച്ചിൻ പങ്കുവച്ചത്. ഷോട്ട് ഉതിർത്ത് ബാറ്റ്സ്മാൻ റണ്ണിനായി നോൺസ്ട്രൈക്കേഴ്സ് എൻഡിലേക്ക് ഓടി വരുമ്പോഴാണ് ഹൃദയം നുറുങ്ങുക. ഇരുകാലുകളും തളർന്ന അവൻ തന്റെ കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതാണ് വീഡിയോയിൽ.

മണ്ണിൽ കൈ കുത്തി രണ്ട് കാലുകളും കൊണ്ട് നിരങ്ങി നിരങ്ങിയാണ് കുട്ടി കളിക്കളത്തിൽ നിറയുന്നത്. ഡെലിവറി നേരിടുന്നതും ഇരുന്നുകൊണ്ടാണ്. ബാറ്റ്സ്മാൻ ഷോട്ട് ഉതിർക്കുന്നതിന് മുൻപ് തന്നെ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിന്ന് അവൻ ഓടി തുടങ്ങും. മഡ്ഡ റാമെന്നാണ് കുട്ടിയുടെ പേര്. അവന്റെ കളി കണ്ട് 2020 തുടങ്ങാനാണ് സച്ചിൻ ട്വിറ്ററിലൂടെ പറഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top