ബന്ധം തുടരാൻ നിർബന്ധിച്ച കാമുകനെ സീരിയൽ നടി തലയ്ക്കടിച്ച് കൊന്നു
ബന്ധം തുടരാൻ നിർബന്ധിച്ച കാമുകനെ സീരിയൽ നടി തലയ്ക്കടിച്ചു കൊന്നു. ചെന്നൈയിലെ തെയ്നാപേട്ടിലാണ് സംഭവം. മധുര സ്വദേശിയായ എം രവി (38) യെയാണ് തമിഴ് സീരിയൽ നടി എസ് ദേവി കൊലപ്പെടുത്തിയത്.
ഞായറാഴ്ച പുലർച്ച ദേവിയെ അന്വേഷിച്ച് രവി കൊളത്തൂരിലെ ദേവിയുടെ സഹോദരി ലക്ഷ്മിയുടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ലക്ഷ്മിയെ കൊണ്ട് ദേവിയെ ഫോണിൽ വിളിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഭർത്താവുമായി ലക്ഷ്മിയുടെ വീട്ടിലെത്തിയ ദേവിയുമായി രവി വാക്കേറ്റത്തിലായി. തർക്കം മൂത്തതോടെ രവിയെ ദേവി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകശേഷം ദേവി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സംഭവത്തിൽ ദേവിയുടെ ഭർത്താവ് ബി ശങ്കർ, സഹോദരി എസ് ലക്ഷ്മി, അവരുടെ ഭർത്താവ് സാവരിയാർ എന്നിവരേയും ചെന്നൈ രാജമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.
എട്ട് വർഷം മുമ്പാണ് സിനിമ ടെക്നീഷ്യനായ രവിയും ദേവിയും തമ്മിൽ അടുപ്പത്തിലാവുന്നത്. ഇരുവരുടെയും ബന്ധത്തെക്കുറിച്ച് രണ്ട് വർഷം മുമ്പാണ് ദേവിയുടെ ഭർത്താവും വീട്ടുകാരും അറിയുന്നത്. തുടർന്ന് രവിയുമായുള്ള ബന്ധം ദേവി നിർത്തിയിരുന്നു.
story highlights-murder, serial actress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here