പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ; അഞ്ച് ദിവസമായി വെളളവും വൈദ്യുതിയുമില്ലാതെ ഒരു ഗ്രാമം

ലോകമെങ്ങും പുതുവർഷം ആഘോഷമാക്കുമ്പോൾ ഇരുട്ടിൽ ഒരുകൂട്ടം ആളുകൾ. പഞ്ചായത്തിന്റെ അനാസ്ഥ മൂലം കഴിഞ്ഞ അഞ്ച് ദിവസമായി വെളളവും വൈദ്യുതിയുമില്ലാതെ കഴിയുകയാണ് വയനാട് പനമരം പാലൂർക്കുന്നിലെ പ്രളയബാധിതരെ പുനരധിവസിപ്പിച്ചിരിക്കുന്ന തണൽഗ്രാമം.

വീടുകളുടെ പണി നടക്കുന്ന വേളയിൽ സ്ഥാപിച്ച പൊതു കണക്ഷനിൽ നിന്നാണ് 20 വീടുകളിലേക്കും വൈദ്യുതി എത്തിക്കുന്നത്. ഈ കണക്ഷനിൽ ഇത്തവണ വന്നത് മുപ്പതിനായിരം രൂപയുടെ ബില്ലാണ്. ദിവസക്കൂലിക്ക് ജോലിയെടുക്കുന്ന ആളുകൾക്ക് താങ്ങാവുന്നതിലുമേറെയാണ് തുക.

കെഎസ്‌സിബി ഇവിടുത്തെ വൈദ്യുതി വിച്ഛേദിച്ചിട്ട് അഞ്ച് ദിവസമായി. കുടിക്കാനും പോലും വെളളമില്ലാതെ ഇവർ ദുരിതത്തിലാണ്. വ്യക്തഗത വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിന് കാരണം ഓരോ വീടുകൾക്കും നമ്പർ നൽകാത്തതാണെന്ന് ഇവർ പറയുന്നു.

വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് പ്രളയത്തെതുടർന്ന് വീട് നഷ്ടമായ കുടുംബങ്ങൾക്ക് ഇവിടെ വീട് വച്ച് നൽകിയത്. സർക്കാർ സഹായത്തിന് മുമ്പേ വീടായെങ്കിലും പഞ്ചായത്തിന്റെ ഒരു സഹായവും ആനുകൂല്യവും ലഭിക്കുന്നില്ല. ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയാണ് ഈ കുടുംബങ്ങളെ ഇരുട്ടിലേക്ക് നീക്കുന്നത്.

 

 

 

 

wayanad panamaram paaloorkunnu thanal villageനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More