Advertisement

അട്ടപ്പാടിയിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ചികിത്സയില്‍ ആയിരുന്ന റേഞ്ച് ഓഫീസർ മരിച്ചു

January 2, 2020
1 minute Read

പാലക്കാട് അട്ടപ്പാടിയിൽ ഉണ്ടായ അപകടത്തിൽ പെട്ട് ചികിത്സയിൽ കഴിയുകയായിരുന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസർ മരിച്ചു. വനം വകുപ്പിന്റെ ജീപ്പ് ഭവാനിപ്പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പെട്ട് ചികിത്സയിൽ കഴിയുകയായിരുന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശർമിളയാണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ.

കൈവരി ഇല്ലാത്ത പാലത്തിൽ നിന്ന് ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കഴിഞ്ഞ മാസം 24നാണ് അപകടം ഉണ്ടായത്. നേരത്തെ ചികിത്സയിലായിരുന്ന ഡ്രെെവര്‍ ഉബെെദ് മരിച്ചിരുന്നു. ചെമ്മണൂരിലെ പുഴക്ക് കുറുകെ ഉള്ള ചെറിയ പാലം മുറിച്ചുകടക്കുന്നതിനിടെ ജീപ്പ് മറിയുകയായിരുന്നു. കഴിഞ്ഞ പ്രളയത്തിൽ തകർന്ന കൈവരികൾ നന്നാക്കാത്തതാണ് ജീപ്പ് പുഴയിലേക്ക് മറിയാൻ പ്രധാനകാരണം.

 

 

attappadi, palakkad, jeep accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top