Advertisement

പശ്ചിമബംഗാളിന്റെ റിപ്പബ്ലിക്ക് ദിന പരേഡ് ടാബ്ലോയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു

January 2, 2020
Google News 2 minutes Read

പശ്ചിമബംഗാളിന്റെ റിപ്പബ്ലിക്ക് ദിന പരേഡ് ടാബ്ലോയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നിഷേധിച്ചു. പാര്‍ലമെന്റില്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മമതയും കേന്ദ്രവും തമ്മില്‍ തര്‍ക്കം രൂക്ഷമായ സഹച്ചര്യത്തിലാണ് പുതിയ നടപടി. ബംഗാള്‍ സര്‍ക്കാരിന്റെ ടാബ്ലോ പ്രൊപ്പോസല്‍ രണ്ട് ഘട്ട യോഗങ്ങളില്‍ വിദഗ്ദ സമിതി പരിശോധിച്ചിരുന്നു. എന്നാല്‍ അവസാനം ചേര്‍ന്ന യോഗത്തില്‍ ബംഗാളിന്റെ ടാബ്ലോയ്ക്ക് സമിതി അനുമതി നിഷേധിക്കുകയായിരുന്നെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ജനുവരി 26 ന് ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡിന് അവതരിപ്പിക്കാനിരുന്ന ടാബ്ലോ അവതരണത്തിനാണ് കേന്ദ്രം അനുമതി നിഷേധിച്ചത്.
അതേസമയം, പഞ്ചിമബംഗാളിന്റെ ടാബ്ലോ നിരസിച്ചത് വിവേചനപരമായ തീരുമാനമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയും എന്‍ആര്‍സി എന്നിവ നടപ്പിലാക്കില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് ടാബ്ലോ നിരസിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കല, സംഗീതം എന്നിവയുള്‍പ്പെടെയുള്ള സാംസ്‌കാരിക പാരമ്പര്യമുള്ള സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. എന്നാല്‍ സംസ്ഥാനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത് വിവേചനപരമായ നടപടിയാണെന്ന് സൗഗത റോയ് വ്യക്തമാക്കി.

സര്‍ക്കാരിനെ പുറത്താക്കിയാലും ബംഗാളില്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ നടന്ന വന്‍ പ്രതിഷേധറാലിയില്‍ പറഞ്ഞിരുന്നു. ‘നിങ്ങള്‍ക്ക് എന്റെ സര്‍ക്കാരിനെ പുറത്താക്കണമെങ്കില്‍ ആവാം. പക്ഷേ ബംഗാളില്‍ പൗരത്വ ബില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു’ മമത പറഞ്ഞത്.

തെരഞ്ഞെടുക്കപ്പെട്ട 16 സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍ എന്നിവയില്‍ നിന്നുമായി 22 പ്രോപ്പോസലുകളാണ് പരേഡിനായി ആഭ്യന്തരമന്ത്രാലയം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ നിന്നെല്ലാമായി 56 ടാബ്ലോകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതില്‍ തന്നെ 32 എണ്ണം വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയുമാണ്. വിഷയം, ആശയം, രൂപകല്‍പ്പന, വിഷ്വല്‍ ഇംപാക്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദഗ്ദ സമിതി തെരഞ്ഞെടുപ്പ് നടത്തിയതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

 

Story Highlights- The Center has refused permission,  West Bengal, Republic Day Parade Tablo, Citizenship Amendment Act, 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here