മുഹമ്മദ് റാഫിയുടെ കൊച്ചുമകൾ പാടിയ ഗാനം; സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ സത്യാവസ്ഥ എന്ത്?

ശ്രീകൃഷ്ണന്റെ നൂറ് പേരുകൾ കൊണ്ട് ഒരു ഗാനം. പാടിയത് മുഹമ്മദ് റാഫിയുടെ പേരക്കുട്ടി പർവേസ് മുസ്തഫ. ഇത്തരത്തിൽ ഒരു തലക്കെട്ട് നൽകി ഗുരുവായൂർ ഓൺലൈൻ മീഡിയ ഡിസംബർ 30 ന് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഈ വീഡിയോ പങ്കുവച്ചിരുന്നു. 149 ഓളം പേർ റിയാക്ട് ചെയ്തപ്പോൾ 159 പേരാണ് വീഡിയോ ഷെയർ ചെയ്തത്. എന്നാൽ ഈ വീഡിയോ ആലപിച്ചിരിക്കുന്നത് ബംഗളൂരുവിൽ നിന്നുള്ള ഗായിക അനുപമയാണ്.
ഇത്തരത്തിൽ ഒരു വീഡിയോ ലഭിച്ചപ്പോൾ ഞങ്ങൾ അതിന്റെ സത്യാവസ്ഥ പരിശോധിച്ചു. വീക്കിയോയിൽ നിന്ന് സ്‌ക്രീൻഷോട്ട് എടുത്ത് ആ ചിത്രങ്ങളുടെ റിവേഴ്‌സ് ഇമേജ് വഴി അന്വേഷണം നടത്തി. അപ്പോൾ ഒരു വെബ്‌സൈറ്റിലൂടെ പ്രചരിച്ച യൂട്യൂബ് വീഡിയോയുടെ ലിങ്ക് ലഭിച്ചു. അതിൽ അനുപമ പാടുന്നു എന്ന് ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്.
തുടർന്ന് ഫേസ്ബുക്കിൽ അനുപമയുടെ പ്രൊഫൈൽ കണ്ടെത്തി. ഇതേ വീഡിയോയുടെ യൂട്യൂബ് ലിങ്ക് 2017 ജനുവരി 13 ന് അവരുടെ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ അവർ ആലപിച്ച മറ്റ് നിരവധി ഭജനുകളും ഗാനങ്ങളും പേജിൽ ലഭ്യമാണ്.