Advertisement

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; 1.431 കിലോ സ്വർണം പിടികൂടി

January 2, 2020
Google News 0 minutes Read

പാന്റിന്റെ അരപ്പട്ടയിലും, കാലിന്റെ അടിയിലും ഒളിപ്പിച്ച് കടത്തികൊണ്ടുവന്ന 1.431 കിലോ സ്വർണ മിശ്രിതം നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടി. ഇൻഡിഗോ വിമാനത്തിൽ ദുബായിൽ നിന്നും എത്തിയ തൃശൂർ സ്വദേശി എംപി സുധീഷാണ് സ്വർണ മിശ്രിതവുമായി കസ്റ്റംസ് എയർ
ഇന്റലിജൻസിന്റെ പിടിയിലായത്.

മൊത്തം നാല് പാക്കറ്റ് സ്വർണ മിശ്രിതമാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. പാന്റിന്റെ അരപ്പട്ടയിൽ
പ്രത്യേകം അറയുണ്ടാക്കിയാണ് സ്വർണ മിശ്രിതം ഒളിപ്പിച്ചത്. കൂടാതെ ഇരുകാലുകളുടെയും അടിയിലും സ്വർണ മിശ്രിതം ഒളിപ്പിച്ചിരുന്നു. തിരിച്ചറിയാതിരിക്കാൻ കാലിൽ ഷൂസും ധരിച്ചിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിലുള്ള വിശദമായ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here