ഗവര്‍ണര്‍ രാജിവച്ച് പോയില്ലെങ്കില്‍ തെരുവില്‍ ഇറങ്ങി നടക്കാനാവില്ല – കെ മുരളീധരന്‍

ഗവര്‍ണര്‍ രാജിവച്ച് പോയില്ലെങ്കില്‍ തെരുവില്‍ ഇറങ്ങി നടക്കാനാവില്ലെന്ന് കെ മുരളീധരന്‍. ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റാണെന്നും ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറെന്ന് വിളിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ലോങ്ങ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍. ഗവര്‍ണര്‍ അന്തസ് പാലിക്കണം. ഗവര്‍ണര്‍ പരിധിവിട്ടാല്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാവണമെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം, കെ മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത് വന്നു. കെ മുരളീധരനു സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മുരളീധരന്റെ പിതാവ് കെ കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങള്‍. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണിയെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Story Highlights- Governor resigns, K Muraleedharan, K Surendran, Citizenship Amendment Act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here