ഇഷ് സോധിക്ക് രാജസ്ഥാൻ റോയൽസിൽ ഇനി പുതിയ ദൗത്യം

ന്യൂസിലൻഡ് ലെഗ് സ്പിന്നറും രാജസ്ഥാൻ റോയൽസിൻ്റെ മുൻ താരവുമായിരുന്ന ഇഷ് സോധിക്ക് പുതിയ ദൗത്യം. വരുന്ന സീസനിൽ രാജസ്ഥാൻ റോയൽസിൻ്റെ സ്പിൻ ബൗളിംഗ് ഉപദേഷ്ടാവെന്ന റോളാണ് സോധി നിർവഹിക്കുക. വിഷയത്തിൽ ക്ലബ് അധികൃതരുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടുണ്ട്.
സ്പിൻ ഉപദേഷ്ടാവിനു പുറമേ രാജസ്ഥാൻ റോയൽസിന്റെ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ആയും സോധി പ്രവർത്തിക്കും. റോയൽസിൻ്റെ സ്പിൻ ബൗളിംഗ് പരിശീലകൻ സായ് രാജ് ബഹുതുലെക്കും ടീമിൻ്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജേക് ലഷ് മക്രത്തിനുമൊപ്പമാകും സോധി പ്രവർത്തിക്കുക.
കഴിഞ്ഞ രണ്ട് സീസണുകളിലാണ് സോധി രാജസ്ഥാൻ റോയൽസിനായി കളിച്ചത്. ന്യൂസിലൻഡിനു വേണ്ടി 40 ടി-20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഈ വലം കയ്യൻ ലെഗ് സ്പിന്നർ 8 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഇത്തവണ ഐപിഎൽ താരലേലത്തിൽ ഒരു ടെമും സോധിയെ ടീമിലെടുത്തിരുന്നില്ല. ഇതേത്തുടർന്നാണ് രാജസ്ഥാൻ പുതിയ റോൾ നൽകി സോധിയെ ടീമിലെത്തിച്ചത്.
Story Highlights: Rajasthan Royals, IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here