Advertisement

കോട്ടയം മെഡിക്കൽ കോളജിൽ ചട്ടങ്ങൾ മറികടന്ന് താത്കാലിക നിയമനം: ട്വന്‍റിഫോര്‍ എക്സ്ക്ലൂസീവ്

January 2, 2020
Google News 1 minute Read

കോട്ടയം മെഡിക്കൽ കോളജിൽ ചട്ടങ്ങൾ മറികടന്ന് താത്കാലിക നിയമനം. ലാബ് ടെക്‌നീഷ്യൻ തസ്തികയിലാണ് അംഗീകൃത യോഗ്യതയില്ലാത്തയാൾക്ക് നിയമനം നൽകിയത്. തസ്തികയിൽ താത്ക്കാലിക നിയമനം നൽകാൻ അഗീകൃത സ്ഥാപനത്തിൽ നിന്ന് എംഎൽടി കോഴ്‌സ് പാസായിരിക്കണമെന്നാണ് ചട്ടം. ഇത് മറികടന്നാണ് കോട്ടയം ഒളശ്ശ സ്വദേശി സജിതമോൾ വിഎസിന് മെഡിക്കൽ കോളജിൽ അനധികൃത നിയമനം നൽകിയത്.

വീഴ്ച ബോധ്യപ്പെട്ടിട്ടും ജീവനക്കാരിയെ സംരക്ഷിക്കാനുള്ള ഇടപെടൽ വ്യക്തമാക്കുന്ന വിവരാവകാശ രേഖ ട്വന്റിഫോറിന് ലഭിച്ചു. ജോലി ലഭിക്കാൻ ഉദ്യോഗാർത്ഥി ലഭ്യമാക്കിയത് മംഗളം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള എംഎൽടി സർട്ടിഫിക്കറ്റാണെന്ന് രേഖ വ്യക്തമാക്കുന്നു. എന്നാൽ പാരാമെഡിക്കൽ കോഴ്‌സുകൾ നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയ സ്ഥാപനങ്ങളുടെ പട്ടികയിൽ മംഗളം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെട്ടിട്ടില്ല. വീഴ്ച ബോധ്യപ്പെട്ടിട്ടും ജീവനക്കാരിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് അധികൃതർ നടത്തുന്നത്

സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥന്റെ പിഴവാണ് ഇക്കാര്യത്തിൽ ഉണ്ടായതെന്ന് വ്യക്തമാണ്. എന്നാൽ ഇത് മറച്ച് വച്ച് നിയമനം ന്യായീകരിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ജീവനക്കാരിയെ പിരിച്ചുവിടേണ്ടി വന്നാൽ തങ്ങൾക്കെതിരെ നടപടി ഉണ്ടായേക്കുമെന്ന ഭീതി മൂലമാണ് ഒത്തുകളിയെന്ന് ആരോപണമുയർന്നുണ്ട്.

 

 

 

kottayam medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here