Advertisement

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യത്തിന് നേരിയ ശമനം

January 2, 2020
Google News 1 minute Read

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യത്തിന് നേരിയ ശമനം.ശീത കാറ്റിന്റെ ഗതി മാറിയതാണ് അശ്വാസമായത്. മൂടൽ മഞ്ഞ് കാരണം 21 തീവണ്ടികൾ വൈകിയോടുന്നതായി റെയിൽവെ അറിയിച്ചു.

ഡൽഹി, പഞ്ചാബ് ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ താപനിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. അന്തരീക്ഷത്തിലെ താഴ്ന്ന നിലയിലുള്ള കാറ്റിന്റെ ഗതി മാറ്റമാണ് സ്ഥിതി അൽപ്പം മെച്ചപ്പെടുത്തിയത്. അതേ സമയം ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവടങ്ങളിലെ ചില പ്രദേശിലെ ചില പ്രദേശങ്ങൾ മൈനസ് താപനിലയിലാണ്.

മധ്യ പ്രദേശ് ,രാജസ്ഥാൻ തുടങ്ങിയ സംസ്ഥാന ങ്ങളിൽ മൂടൽമഞ്ഞ് തുടരുകയാണ്. കാഴ്ച്ച പരിധി കുറഞ്ഞതു മൂലം 21 തീവണ്ടികൾ വൈകിയോടുന്നതായി റെയിൽവെ അറിയിച്ചു. 7 സംസ്ഥാനങ്ങളിൽ നാളെ വരെ റെഡ് അലേർട്ട് തുടരും.

ഡൽഹിയിൽ തണുപ്പിനൊപ്പം അന്തരീക്ഷ മലിനീകരണവും രൂക്ഷമായതോടെ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തി. അപകടകരമായ അവസ്ഥയിലാണ് മലിനീകരണം.

 

Story Highlights- North India,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here