Advertisement

പ്രവാസികളുടെ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ ശ്രദ്ധ പതിപ്പിക്കുന്നില്ല: മുഖ്യമന്ത്രി

January 2, 2020
Google News 1 minute Read

പ്രവാസി വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളുടെ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നും തൊഴിൽ തട്ടിപ്പ് തടയാൻ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക കേരള സഭയുടെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളിൽ നിന്ന് ധാരാളം പണം രാജ്യത്ത് എത്തുന്നുണ്ട്. പക്ഷെ പണം തങ്ങൾക്കും പ്രവാസികളുടെ ക്ഷേമത്തിന്റെ ചുമതല സംസ്ഥാനത്തിനുമെന്ന നിലപാടാണ് കേന്ദ്രമെടുത്തിരിക്കുന്നത്. കേരളം ഇതിൽ മാതൃകാപരമായി ഇടപെടുന്നുണ്ടെന്നും ഇത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തെ കൊണ്ട് ദേശീയ കുടിയേറ്റ നയം രൂപീകരിപ്പിക്കാൻ കേരള സഭ ഇടപെടൽ നടത്തണം. മറ്റ് രാജ്യങ്ങൾ കുടിയേറ്റം അനായാസമാക്കിയപ്പോൾ ഇന്ത്യ കർക്കശമാക്കുകയാണ് ചെയ്തത്. സംസ്ഥാനവികസനത്തിന് സഭ മുതൽക്കൂട്ടായെന്നും പ്രവാസികളുടെ ക്ഷേമത്തിന് സഭയിലൂടെ സാധിച്ചുവെന്നും മുഖ്യമന്ത്രി.

പ്രവാസികൾക്ക് വേണ്ടിയുള്ള നയപരിപാടികൾ ലോക കേരളസഭ ചർച്ച ചെയ്തു രൂപം നൽകും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യവസായ പ്രമുഖരുൾപ്പെടെയുള്ളവർ പങ്കെടുക്കും. ഇതോടൊപ്പം ലോക കേരള സഭക്ക് പരിരക്ഷ ഉറപ്പാക്കുന്ന നിയമത്തിന്റെ കരട് പ്രതിനിധി സമ്മേളനം ചർച്ച ചെയ്യും. മൂന്ന് ദിവസമാണ് സമ്മേളനം നടക്കുന്നത്.

 

 

 

loka kerala sabha, cm, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here