Advertisement

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം

June 15, 2024
Google News 2 minutes Read
Lok Kerala Sabha resolution declaring solidarity with Palestine

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂട്ടക്കുരുതിയില്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. പലസ്തീന്‍ എംബസി കൈമാറിയ പതാക സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഏറ്റുവാങ്ങി.(Lok Kerala Sabha resolution declaring solidarity with Palestine)

നാലാം ലോകകേരളസഭാ സമ്മേളനം ഇന്നു സമാപിക്കും. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തോടെയാണ് സമ്മേളനം അവസാനിക്കുക. വിമാനക്കൂലി മുതല്‍ എന്‍.ആര്‍.ഐ ക്വാട്ടയിലെ ചൂഷണം വരെ സമ്മേളനത്തില്‍ ചര്‍ച്ചയായി. പ്രവാസി ക്ഷേമ പദ്ധതികള്‍ തങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് ഇതര സംസ്ഥാന മലയാളികളും ആവശ്യപ്പെട്ടു.

കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നര ദിവസമാണ് നാലാം ലോക കേരളസഭയുടെ സമ്മേളനം ചേര്‍ന്നത്. ഇന്ന് ഏഴ് മേഖലാ യോഗങ്ങളുടെ റിപ്പോര്‍ട്ടിംഗ് നടന്നു. എട്ട് വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോര്‍ട്ടും ചര്‍ച്ചയായി. പ്രവാസികള്‍ അനുഭവിക്കുന്ന വിവിധ വിഷയങ്ങളില്‍ പ്രമേയങ്ങളും അവതരിപ്പിച്ചു. സ്പീക്കര്‍ എ.എന്‍.ഷംസീറാണ് സമാപന പ്രസംഗം നടത്തുന്നത്.

Read Also: പലസ്തീൻ്റെ 35 ദശലക്ഷം ഡോളർ തടഞ്ഞുവെച്ച് ഇസ്രയേൽ; ഉടനെ കൊടുക്കണമെന്ന് കടുത്ത സ്വരത്തിൽ അമേരിക്ക, പിന്നിൽ ഗൾഫ് രാജ്യങ്ങളുടെ സമ്മർദ്ദം

വിമാനക്കൂലി മുതല്‍ കോളജ് പ്രവേശനത്തിനുള്ള എന്‍.ആര്‍.ഐ ക്വാട്ടയിലെ ചൂഷണം വരെ നിറഞ്ഞുനില്‍ക്കുന്നതായിരുന്നു ഗള്‍ഫ് മേഖലാതല ചര്‍ച്ച. മടങ്ങിവരുന്ന പ്രവാസികളുടെ നിക്ഷേപങ്ങള്‍ക്ക് ഗ്രീന്‍ചാനല്‍ ഒരുക്കണം. മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിന് എംബാം സര്‍ട്ടിഫിക്കറ്റ് മുന്‍കൂര്‍ വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും പ്രവാസി അദാലത്ത് സംഘടിപ്പിക്കണമെന്നും ആവശ്യം ഉയര്‍ന്നു. പ്രവാസിക്ഷേമ പദ്ധതികള്‍ തങ്ങള്‍ക്ക് കൂടി ലഭ്യമാക്കണെമന്നായിരുന്നു ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ ആവശ്യം. കീം പരീക്ഷയ്ക്ക് സംസ്ഥാനത്തിന് പുറത്ത് കേന്ദ്രങ്ങള്‍ തുടങ്ങണം. വിദഗ്ധ തൊഴിലാളികള്‍ക്ക് അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കേരളത്തിന്റെ വിദ്യാഭ്യാസ നയത്തില്‍ മാറ്റം വരുത്തണമെന്ന് കുടയേറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

Story Highlights : Lok Kerala Sabha resolution declaring solidarity with Palestine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here