Advertisement

‘സി അച്യുതമേനോന്റെ പേര് പരാമർശിക്കാത്തത് മനഃപൂർവം’; മുഖ്യമന്ത്രിക്കെതിരെ സിപിഐ മുഖപത്രം

January 3, 2020
Google News 1 minute Read

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ മുഖപത്രം ജനയുഗം. ഭൂപരിഷ്‌കരണ നിയമത്തിന്റെ 50ാം വാർഷികത്തിൽ നടത്തിയ പ്രസംഗത്തിൽ മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ പേര് പരാമർശിക്കാത്തതിനെയാണ് മുഖപത്രം വിമർശിച്ചത്. സി അച്യുതമേനോന്റെ പേര് മുഖ്യമന്ത്രി പരാമർശിക്കാത്തത് മനഃപൂർവമാണെന്ന് ജനയുഗം കുറ്റപ്പെടുത്തുന്നു.

ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്ന നരേന്ദ്ര മോദി സർക്കാരിനെതിരെയുളള ദേശവ്യാപക ചെറുത്തു നിൽപിന്റെ വിശ്വാസ്യതയെയാണ് കേരളത്തിലെ ഭൂപരിഷ്‌കരണം സംബന്ധിച്ച അർധ സത്യങ്ങൾ കൊണ്ട് ഇടതുപക്ഷം സ്വയം ചോദ്യം ചെയ്യുന്നതെന്ന് ജനയുഗം പറയുന്നു. ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിൽ സി അച്യുതമേനോന്റെ പേര് പരാമർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിസ്മരിച്ചുവെന്ന് ആരും കരുതില്ല. മറിച്ച്, അത് ചരിത്രവസ്തുതകളുടെ മനഃപൂർവമായ തമസ്‌കരണമാണ്. അത് ഇടതുപക്ഷത്തിന്റെ ചരിത്രത്തോടുള്ള സമീപനത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു.

സി അച്യുതമേനോന്റെ പേര് പരാമർശിക്കാതെയുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം വിവാദത്തിനിടയാക്കിയിരുന്നു. ഇഎംഎസിന്റെയും കെ ആർ ഗൗരിയമ്മയുടെയും ഉൾപ്പെടെ പങ്കിനെക്കുറിച്ച് സംസാരിച്ചപ്പോൾ പരിഷ്‌കരണം നടപ്പിലാക്കിയ സി അച്യുതമേനോന്റെ പേര് മുഖ്യമന്ത്രി വിട്ടുകളഞ്ഞു. ഇതിനെതിരെ വിമർശനവുമായി നേതാക്കൾ രംഗത്തെത്തിയിരുന്നു.

Story highlights- janayugam, pinarayi vijayan, c achuthamenon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here