രാഷ്ട്രീയം പറയുന്നതല്ല ഗവര്‍ണറുടെ ജോലി: ജസ്റ്റീസ് ബി കെമാല്‍ പാഷ

രാഷ്ട്രീയം പറയുന്നതല്ല ഗവര്‍ണറുടെ ജോലിയെന്ന് ജസ്റ്റീസ് ബി കെമാല്‍ പാഷ. പല കാര്യങ്ങളിലും മൗനം പാലിക്കുന്നതാണ് നല്ലത്. ആരുടെ ചോദ്യങ്ങള്‍ക്കും മറുപടി പറയുന്നത് പദവിയ്ക്ക് ഭൂഷണമല്ല. പദവിയുടെ മഹത്വം തിരിച്ചറിയാന്‍ തയാറാകാത്തവരാണ് പലരും. സംസ്‌കാര സമ്പന്നരെയാണ് മുന്‍പ് ഗവര്‍ണറാക്കിയിരുന്നതെങ്കില്‍ ഇന്നത് രാഷ്ട്രീയ നിയമനമായി അധപതിച്ചെന്നും അദ്ദേഹം ആരോപിച്ചു.
തെറ്റായ തീരുമാനത്തോട് വിയോജിച്ചതിന്റെ പേരില്‍ റിപ്പബ്ലിക് ദിനചടങ്ങില്‍ നിന്നും കേരളത്തെ മാറ്റിനിര്‍ത്തുന്നത് കേന്ദ്രസര്‍ക്കാരിന് ഭൂഷണമല്ലെന്നും അദ്ദേഹം പത്തനാപുരത്ത് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് ഭരണഘടനാ സാധുതയില്ലെന്ന് ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു. പ്രമേയം പാസാക്കാന്‍ ഉപദേശിച്ചത് ചരിത്ര കോണ്‍ഗ്രസ് ആവാമെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. പ്രമേയം പാസാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും അധികാര പരിധിയില്‍ പെട്ട കാര്യങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ സമയം ചെലവഴിക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here