Advertisement

ഖാസിം സുലൈമാനിയെ കൊന്നത് ട്രംപിന്റെ നിർദേശപ്രകാരം

January 3, 2020
Google News 2 minutes Read

ഇറാനിയൻ റെവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഖാസിം സുലൈമാനിയെ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശ പ്രകാരമെന്ന് റിപ്പോർട്ട്. യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണാണ് ഇക്കാര്യം അറിയിച്ചത്. വിദേശ മാധ്യമങ്ങൾ ഉൾപ്പെടെ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

ഖാസിം സുലൈമാനിയുടെ മരണം യുഎസ്-ഇറാൻ സംഘർഷം രൂക്ഷമാക്കിയേക്കാമെന്നാണ് സൂചന. ശക്തമായ തിരിച്ചടിക്ക് ഇറാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. യുഎസ് നടപടി അങ്ങേയറ്റം അപകടകരവും വിഡ്ഢിത്തവുമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സരിഫ് പ്രതികരിച്ചു.

വെള്ളിയാഴ്ച പുലർച്ചെയാണ് ബാഗ്ദാദിൽ അമേരിക്ക വ്യോമാക്രമണം നടത്തിയത്. ഖാസിം സുലൈമാനി ഉൾപ്പടെ ഏഴ് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സ് എന്നറിയപ്പെടുന്ന ഇറാൻ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാൻഡറായ അബു മഹ്ദി അൽ മുഹന്ദിസും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

story highlights-  Donald Trump, air strike, general Qassem Suleimani, Baghdad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here