Advertisement

അനധികൃത ഹാജർ നൽകിയില്ല; എസ്എഫ്ഐ പ്രവർത്തകർ തന്നെ കോളേജിൽ വരാൻ അനുവദിക്കുന്നില്ലെന്ന് പ്രിൻസിപ്പാളിന്റെ പരാതി

January 3, 2020
Google News 1 minute Read

കണ്ണൂർ കൂത്തുപറമ്പ് എംഇഎസ് കോളേജിൽ പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ കോളേജിൽ വരാൻ അനുവദിക്കുന്നില്ലെന്ന് പരാതി. എസ്എഫ്ഐ പ്രവർത്തകരായ മൂന്ന് പേർക്ക് അനധികൃതമായി ഹാജർ നൽകാത്തതു കൊണ്ടാണ് അവർ തനിക്ക് വിലക്കേർപ്പെടുത്തിയതെന്ന് പ്രിൻസിപ്പൽ പ്രൊഫ എൻ യൂസഫ് ആരോപിച്ചു. അധ്യാപകനെതിരെ സർവ്വകലാശാലയിൽ പരാതി നൽകിയതിന്റെ പ്രതികാരമാണ് ആരോപണങ്ങളെന്നാണ് എസ്എഫ്ഐയുടെ പ്രതികരണം.

കുത്തുപറമ്പ് എംഇഎസ് കോളേജിലെ അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥികളായ പതിനാല് പേർക്കാണ് ഹാജരില്ലാത്തതിനാൽ പരീക്ഷ എഴുതാൻ കഴിയാതിരുന്നത്. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവും കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ മുൻ വൈസ് ചെയർമാനുമായ ഷൈൻ, നേതാക്കളായ വിശാൽ പ്രേം, മുഹമ്മദ് എന്നിവരും ഇതിലുൾപ്പെടുന്നു. ഇവരെ താൽക്കാലികമായി പരീക്ഷയെഴുതാൻ പ്രിൻസിപ്പൽ അനുവദിച്ചെങ്കിലും സർവ്വകലാശാല പരീക്ഷാ ഫലം തടഞ്ഞുവെച്ചു. കഴിഞ്ഞ മാസം ഒൻപതിന് കോളേജിലെത്തിയ തന്നെ എസ്എഫ്ഐ – സിപിഐ എം പ്രവർത്തകർ ചേർന്ന് തടഞ്ഞെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രിൻസിപ്പൽ ആരോപിക്കുന്നു.

തലശ്ശേരി ബ്രണ്ണൻ കോളേജിലും മൊകേരി ഗവ.കോളേജിലും പ്രിൻസിപ്പളായി സേവനമനുഷ്ഠിച്ച എൻ യൂസഫ് ഇടത് അധ്യാപക സംഘടനയായ എകെജിസിടിഎയുടെ സജീവ പ്രവർത്തകൻ കൂടിയാണ്. സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ഗവർണർക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നൽകാൻ ഒരുങ്ങുകയാണ്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് എസ്.എഫ്.ഐ നേതാവും എം.ഇ.എസ് കോളേജ് വിദ്യാർത്ഥിയുമായ ഷൈൻ പ്രതികരിച്ചു. പ്രിൻസിപ്പാൾ ഭീഷണിപ്പെടുത്തിയെന്നും അനാവശ്യ മെസേജുകൾ അയച്ചെന്നും വിദ്യാർത്ഥികൾ സർവ്വകലാശാലയ്ക്ക് പരാതി നൽകിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് പ്രിൻസിപ്പാളിന്റെ ആരോപണമെന്നും ഷൈൻ പറഞ്ഞു.

Story Highlights: SFI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here