Advertisement

ജോസ് കെ മാണി – ജോസഫ് ഗ്രൂപ്പ് തർക്കം; പത്തനംതിട്ട നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം എൽഡിഎഫിന്

January 3, 2020
1 minute Read

ജോസ് കെ മാണി – ജോസഫ് ഗ്രൂപ്പ് തർക്കത്തെ തുടർന്ന് പത്തനംതിട്ട നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം യുഡിഎഫിന് നഷ്ടമായി. ജോസഫ് പക്ഷത്തെ അംഗം തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട നിന്നതോടെ നറുക്കെടുപ്പിലൂടെ എൽഡിഎഫ് പ്രതിനിധി വിജയിച്ചു

യുഡിഎഫിന് മൃഗീയ ഭൂരിപക്ഷമുള്ള നഗരസഭയിലെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിര അദ്ധ്യക്ഷ സ്ഥാനമാണ് ജോസ്കെ മാണി ജോസഫ് ഗ്രൂപ്പ് തർക്കത്തെ തുടർന്ന് യുഡിഎഫിന് നഷ്ടമായത്. മുൻ ധാരണ പ്രകാരം നിലവിലെ അദ്ധ്യക്ഷ ബിജിമോൾ മാത്യു രാജിവെച്ചിരുന്നു. തുടർന്ന് ഷൈനി ജോർജിന്‍റെ പേര് പുതിയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് യുഡിഎഫ് നിർദേശിച്ചു. ആകെയുള്ള നാലു കേരളാ കോൺഗ്രസ്സ് അംഗങ്ങളിൽ മൂന്നു പേരും ജോസ് കെ മാണി പക്ഷത്താണ്.

എന്നാൽ ജോസഫ് പക്ഷത്ത് നിന്നുള്ള അംഗം ദീപു ഉമ്മൻ അഞ്ചംഗ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടനിന്നതോടെ എൽ‍ഡിഎഫിനും യു.ഡി.എഫിനും രണ്ടു വീതം അംഗങ്ങളായി. ഇതോടെ നറുക്കെടുപ്പിലൂടെ എൽഡിഎഫിലെ ശോഭ കെ മാത്യു തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. വിട്ടു നിന്ന ജോസഫ് വിഭാഗത്തിന്നെതിരെ നടപടി അവശ്യപ്പെട്ട് ജോസ് ഗ്രൂപ്പ് യുഡിഎഫ് നേതൃത്വത്തിനു പരാതി നൽകി

നഗരസഭയിൽ എട്ട് അംഗങ്ങൾ മാത്രമുള്ള എൽഡിഎഫിന് സ്ഥാനം അപ്രതീക്ഷിത നേട്ടമായി. എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തർക്കം പരിഹരിക്കാൻ യുഡിഎഫ് മുൻകൈ എടുക്കാത്തത് മുന്നണിയെ കൂടുതൽ പ്രതിസന്ധിയിലാക്കും.

Story Highlights: LDF, UDF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top