Advertisement

ഗുജറാത്തിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു

January 4, 2020
Google News 1 minute Read

ഗുജറാത്തിലെ അംറേലിയിൽ മഹാത്മ ഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു. അംറേലി ജില്ലയിലെ ഹരികൃഷ്ണ തടാകത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രതിമയാണ് അജ്ഞാതർ തകർത്തത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. സുറത്ത് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വജ്ര വ്യാപാരി സാവ്ജി ഭായ് ഡോലാക്കിയയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷനാണ് പ്രതിമ സംരക്ഷിക്കുന്നത്. പ്രതിമ തകർത്തയാളുകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് സബ് ഇൻസ്‌പെക്ടർ വൈ പി ഗോഹിൽ പറഞ്ഞു.

story highlights- mahatma gandhi, statue, Amreli

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here