കേരള ബാങ്ക് ലയനം ; മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ജീവനക്കാര്‍ സമരം ശക്തമാക്കുന്നു

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ സമരം ശക്തമാക്കുന്നു. ഈ മാസം 20 ന് നടക്കുന്ന അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി ജീവനക്കാരുടെ റിലേ സത്യാഗ്രഹം ആരംഭിച്ചു. കേരള ബാങ്ക് ലയനതിന് ഒരുക്കമല്ലെന്ന നിലപാടില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഉറച്ച് നില്‍ക്കുമ്പോഴാണ് കേരള ബാങ്ക് ലയനം ആവശ്യപ്പെട്ട് തൊഴിലാളികള്‍ സമരം ശക്തമാക്കുന്നത്.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ 54 ശാഖകളിലെയും തൊഴിലാളികള്‍ മൂന്ന് ദിവസത്തെ സൂചന പണിമുടക്ക് നടത്തുകയും ജനുവരി ഒന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീട് സഹകരണ മന്ത്രിയുടെ ഇടപെടല്‍ മൂലം ഈ മാസം 20 ലേക്ക് മാറ്റിവെച്ച അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായാണ് റിലേ സത്യാഗ്രഹം ആരംഭിച്ചിരിക്കുന്നത്. ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ അധികൃതര്‍ മുന്നോട്ടു പോകുന്നത് അംഗീകരിക്കില്ലെന്നാണ് ജീവനക്കാരുടെ നിലപാട്.
Story Highlights- Malappuram District Co-operative Bank Employees, strike, kerala bank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here