ഖാസിം സുലൈമാനിയുടെ വധം; ഇറാൻ പ്രതികാരം ചെയ്യുമെന്ന് റിപ്പോർട്ട്

ഗൾഫ് രാഷ്ട്രങ്ങളിലെ യുഎസ് താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ പ്രതികാരം ചെയ്യുമെന്ന് റിപ്പോർട്ട്. സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് തിരിച്ചടി നൽകാനാണ് ഇറാൻ റവല്യൂഷനറി ഗാർഡ് തയ്യാറെടുക്കുന്നത്. വാർത്ത പുറത്തുവന്നതോടെ ഗൾഫ് രാജ്യങ്ങളിലെ വിദേശ തൊഴിലാളികൾ ആശങ്കയിലാണ്.
സുലൈമാനിയുടെ മരണത്തിൽ അമേരിക്കയ്‌ക്കെതിരെ പ്രതികാരം ചെയ്യാനുള്ള അവകാശം ഇറാനിൽ നിക്ഷിപ്തമാണ്. അമേരിക്കയെ ഇസ്ലാമിക് റിപ്പബ്ലിക്ക് ശിക്ഷിക്കുകതന്നെ ചെയ്യും. ഗൾഫിലെ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താനുള്ള സാധ്യതയും തളളിക്കളയാനാവില്ല.
ഇറാനിലെ തെക്കൻ പ്രവിശ്യയായ കെർമാനിലെ റെവല്യൂഷണറി ഗാർഡ് കമാൻഡർ ജനറൽ ഗലാമാലി അബൂ ഹംസയെ ഉദ്ധരിച്ച് ഇറാനിലെ സ്വകാര്യ വാർത്താ ഏജൻസിയാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഹോർമുസ് കടലിടുക്ക് ഇറാന് സ്വാധീനമുളള സുപ്രധാന ജലപാതയാണ്. ധാരാളം അമേരിക്കൻ പടക്കോപ്പുകളും യുദ്ധക്കപ്പലുകളും ഇവിടെ തമ്പടിച്ചിട്ടുണ്ട്. ഇവിടെയുളള അമേരിക്കൻ സാന്നിധ്യം നേരത്തെ തന്നെ ഇറാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന് പുറമെ ആറ് ജിസിസി രാഷ്ട്രങ്ങളിലെ 35 യുഎസ് ലക്ഷ്യങ്ങൾ ഇറാന് ആക്രമിക്കാൻ കഴിയുന്ന പരിധിയിലാണെന്നും ജനറൽ ഗലാമാലി അബൂ ഹംസ പറഞ്ഞു.
ഇറാൻ ആക്രമണ ഭീഷണി മുഴക്കിയതോടെ സൗദി അറേബ്യ ഉൾപ്പെടെ ആറ് ജിസിസി രാഷ്ട്രങ്ങളിലെ വിദേശ തൊഴിലാളികൾ ആശങ്കയിലാണ്.
Story Highlights- Iran, America, US
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here