Advertisement

മഹാരാഷ്ട്രയിൽ വകുപ്പ് വിഭജനം പൂർത്തിയായി; അജിത് പവാർ ധനമന്ത്രിയാകും; അനിൽ ദേശ്മുഖ് ആഭ്യന്തരമന്ത്രി

January 5, 2020
0 minutes Read

തർക്കങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ വകുപ്പ് വിഭജനം പൂർത്തിയായി. അജിത് പവാർ ധനമന്ത്രിയും അനിൽ ദേശ്മുഖ്ആഭ്യന്തരമന്ത്രിയുമാകും. ആദിത്യ താക്കറേയ്ക്ക് പരിസ്ഥിതി, ടൂറിസം വകുപ്പുകളാണ് നൽകിയിരിക്കുന്നത്. ബാലാസാഹെബ് തൊറാട്ടിന് റവന്യു വകുപ്പും ജയന്ത് പാട്ടീലിന് ജലസേചന വകുപ്പും നൽകിയ

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിർദേശപ്രകാരം ഗവർണർ ഭഗത് സിങ് കോശ്യാരിയാണ് വിവിധ മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിച്ചത്. ശിവസേനയിലെ ഏക മുസ്ലീം എംഎൽഎയായ അബ്ദുൽ സത്താറിന് റവന്യു വകുപ്പിലെ സഹ മന്ത്രിസ്ഥാനം നൽകിയിട്ടുണ്ട്. സേനയിലെ ഏകനാഥ് ഷിൻഡെക്ക് നഗരവികസ വകുപ്പും ലഭിക്കും.

നവംബർ 28നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. ഡിസംബർ 30നായിരുന്നു മഹാരാഷ്ട്രയിലെ ആദ്യഘട്ട മന്ത്രിസഭാ വികസനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top