Advertisement

‘ഒറ്റയാൻ കളി വേണ്ട’; പൊലീസ് ഉദ്യോഗസ്ഥർക്ക് താക്കീതുമായി മുഖ്യമന്ത്രി

January 5, 2020
Google News 0 minutes Read

പൊലീസ് ഉദ്യോഗസ്ഥർക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സ്റ്റേഷനുകളിൽ ഒറ്റയാൻകളി വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിൽ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ശക്തമായ താക്കീത് നൽകിയത്.

സർക്കിൾ ഇൻസ്പെക്ടർമാരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരാക്കിയ ശേഷം സ്റ്റേഷൻ ജോലികൾ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. സിഐയാണോ എസ്ഐയാണോ വലുതെന്ന കാര്യത്തിൽ തർക്കമൊന്നും ആവശ്യമില്ലെന്നും ഒത്തൊരുമയോടെയുള്ള പ്രവർത്തനമാണ് സർക്കാരിന് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് ദുർബലമായാൽ സംസ്ഥാനത്ത് ഇടത് തീവ്രവാദംപോലെയുള്ള സംഭവങ്ങൾ വർധിക്കും. പൊലീസുകാർ ജാഗരൂപരായിരിക്കണം. വീട്ടിനുള്ളിൽ അടക്കം കുട്ടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് തടയാൻ ജനമൈത്രി സംവിധാനം പൊലീസ് കാര്യക്ഷമായി ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here