കെനിയയിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ തീവ്രവാദി ആക്രമണം

കെനിയയിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ തീവ്രവാദി ആക്രമണം. ലാമു കൗണ്ടിയിലെ സൈനിക കേന്ദ്രത്തിന് നേരെയാണ് തീവ്രവാദ സംഘടനയായ അൽ ഷബാബ് ആക്രമണം നടത്തിയത്.
രാവിലെ 5.30 ഓടെയാണ് മാണ്ഡ വ്യോമതാവളത്തിന് നേരെ ആക്രമണമുണ്ടായതെന്ന് കെനിയൻ പ്രതിരോധ സേന അറിയിച്ചു. തീവ്രവാദി ആക്രമണം പരാജയപ്പെടുത്തിയെന്നും നാല് തീവ്രവാദികളെ വധിച്ചെന്നും സേന. വ്യോമതാവളം സുരക്ഷിതമാണ്. വ്യോമപാതയിൽ തീ ആളിക്കത്തിയെന്നും എണ്ണ ടാങ്കറുകളെ ബാധിച്ചെന്നും സേന അറിയിച്ചിട്ടുണ്ട്.
Read Also: സൊമാലിയൻ തലസ്ഥാനത്തെ കാർബോംബ് സ്‌ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടന
അതേസമയം, ആക്രമണത്തിൽ നിരവധി കെനിയൻ, അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി അൽ ഷബാബ് അവകാശപ്പെട്ടു. സൈനിക താവളത്തിന്റെ ഒരു ഭാഗം ഇപ്പോൾ തങ്ങളുടെ നിയന്ത്രണത്തിലാണ്. ഏഴ് എയർക്രാഫ്റ്റുകളും മൂന്ന് സൈനിക വാഹനങ്ങളും നശിപ്പിച്ചുവെന്നും അൽ ഷബാബ് അറിയിച്ചു. എന്നാൽ തെളിവുകളൊന്നും പുറത്ത് വന്നിട്ടില്ല. കത്തികൊണ്ടിരിക്കുന്ന എയർക്രാഫ്റ്റിനടുത്ത് മുഖം പാതി മറച്ച് നിൽക്കുന്ന ആയുധധാരികളുടെ ചിത്രം സംഘടന പുറത്ത് വിട്ടിട്ടുണ്ട്.
ആഗോള തീവ്രവാദ സംഘടനയായ അൽ ഖ്വയ്ദയുമായി ബന്ധം പുലർത്തുന്ന സംഘടനയാണ് അൽ ഷബാബ്. കെനിയയിലും സൊമാലിയയിലും നേരത്തെയും നിരവധി ആക്രമണങ്ങൾ ഇവർ നടത്തിയിട്ടുണ്ട്.
terrorist attack in kenya, al shabab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here