സൊമാലിയൻ തലസ്ഥാനത്തെ കാർബോംബ് സ്‌ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടന

സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ കാർബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ അൽ ഷബാബ് ഏറ്റെടുത്തു. ശനിയാഴ്ച രാവിലെയാണ് മൊഗാദിഷുവിൽ 81 പേരുടെ മരണത്തിനിടയാക്കിയ കാർബോംബ് സ്‌ഫോടനമുണ്ടായത്.
വിദേശരാജ്യങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു സർക്കാർ വാദം. ശബ്ദ സന്ദേശത്തിലൂടെയായിരുന്നു ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന അൽഷബാബ് വക്താവ് ഷെയ്ക്ക് അലി മൊഹമ്മദിന്റെ സ്ഥിരീകരണം.
തുർക്കിയുടെ കൂലിപ്പടയാളികളെയും കാവൽസംഘത്തെയുമാണ് ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്നും അൽഷബാബ് വ്യക്തമാക്കി. രാവിലെ തിരക്കേറിയ സമയത്തായിരുന്നു മൊഗാദിഷുവിലെ നികുതി ശേഖരണ കേന്ദ്രത്തെ ലക്ഷ്യമിട്ട് സ്ഫോടനം നടന്നത്. സ്‌ഫോടനത്തെത്തുടർന്ന് 81 പേർ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ വിദ്യാർത്ഥികളും ഉണ്ട്.
പതിറ്റാണ്ടിലധികമായി സൊമാലിയൻ സർക്കാരിനെതിരെ പോരാടുന്ന ഭീകര സംഘടനയാണ് അൽ ഷബാബ്. 2017 ഒക്ടോബറിൽ ഇവർ നടത്തിയെന്ന് കരുതുന്ന കാർബോംബ് ആക്രമണങ്ങളിൾ 512 പേർ കൊല്ലപ്പെട്ടിരുന്നു. മൊഗാദിഷു അടക്കമുള്ള ശക്തികേന്ദ്രങ്ങളിൽനിന്ന് 2011ൽ പുറത്താക്കപ്പെട്ട അൽ ഷബാബ് ഭീകരർ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. പതിനായിരത്തിലധികം അംഗങ്ങളുള്ള സംഘടനയാണിത്.
somalian car bomb blast, terrorist group, al shbab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here